സൈബര്‍ തട്ടിപ്പ്: കോളജ് വിദ്യാര്‍ഥിനിക്ക് നഷ്ടമായത് 3.63 ലക്ഷം രൂപ; ആരുമായും ഒടിപി പങ്കിട്ടിട്ടില്ലെന്ന് യുവതി
Apr 1, 2022, 14:28 IST
മുംബൈ: (www.kvartha.com 01.04.2022) സൈബര്‍ തട്ടിപ്പിലൂടെ കോളജ് വിദ്യാര്‍ഥിനിക്ക് നഷ്ടമായത് 3.63 ലക്ഷം രൂപ. 25 കാരിയായ യുവതിയാണ് ഇതുസംബന്ധിച്ച പരാതിയുമായി പൊലീസിനെ സമീപിച്ചത്. പരാതിയില്‍ മാര്‍ച് 30 ന് ബോറിവലി പൊലീസ് സ്റ്റേഷനില്‍ കേസ് രെജിസ്റ്റര്‍ ചെയ്തു.
ബാങ്ക് ഉദ്യോഗസ്ഥനെന്ന വ്യാജേന വണ്‍ ടൈം പാസ് വേര്‍ഡ് (ഒടിപി) ആവശ്യപ്പെട്ട് തട്ടിപ്പുകാരില്‍ നിന്ന് ഫോണ്‍ കോള്‍ ലഭിച്ചതായി യുവതി പരാതിയില്‍ പറയുന്നു. എന്നാല്‍ താന്‍ അവരുമായി ഒരു വിവരവും പങ്കുവെച്ചിട്ടില്ലെന്നും ഇവര്‍ പൊലീസിനെ അറിയിച്ചു.
സംഭവത്തെ കുറിച്ച് യുവതി പറയുന്നത്:
പഞ്ചാബ് നാഷനല്‍ ബാങ്കില്‍ തനിക്ക് അകൗണ്ട് ഉണ്ട്. തന്റെ എയര്‍ടെല്‍ നമ്പര്‍ ബാങ്ക് അകൗണ്ടുമായി ബന്ധിപ്പിച്ചിട്ടുമുണ്ട്. മാര്‍ച് 29 ന് വൈകുന്നേരം നാലു മണിയോടെ രണ്ട് വ്യത്യസ്ത മൊബൈല്‍ നമ്പറുകളില്‍ നിന്നായി ഫോണ്‍ കോളുകള്‍ വന്നിരുന്നു. ബാങ്കില്‍ നിന്നാണ് സംസാരിക്കുന്നതെന്നും ബാങ്ക് അകൗണ്ട് നമ്പര്‍ പോലുള്ള ബാങ്കിംഗുമായി ബന്ധപ്പെട്ട എല്ലാ വിശദാംശങ്ങളും നല്‍കണമെന്നും പറഞ്ഞായിരുന്നു ഫോണ്‍കോള്‍.
തുടര്‍ന്ന് ഒടിപിയും ആവശ്യപ്പെട്ടു. എന്നാല്‍, സംശയം തോന്നിയതിനാല്‍ കോള്‍ കടു ചെയ്തു. തുടര്‍ന്ന് ഇയാള്‍ പലതവണ വിളിച്ചിരുന്നു. പിന്നീട് മറ്റൊരു നമ്പറില്‍ വാട്‌സ് ആപില്‍ വിളിച്ച് ഫോണ്‍ നമ്പര്‍ നെറ്റ് ബാങ്കിംഗ് അകൗണ്ടുമായി ബന്ധിപ്പിച്ചിട്ടുണ്ടോ എന്ന് ചോദിച്ചു. ഉണ്ടെന്ന് അറിഞ്ഞതോടെ അയാള്‍ വീണ്ടും ഒടിപി ആവശ്യപ്പെട്ടു. എന്നാല്‍ താന്‍ കോള്‍ കട് ചെയ്തു.
അന്ന് രാത്രി എട്ടുമണിയോടെ തന്റെ അകൗണ്ടില്‍ നിന്ന് രണ്ട് ഇടപാടുകളിലായി 3.63 ലക്ഷം രൂപ പിന്‍വലിച്ചെന്ന് കാട്ടിയുള്ള രണ്ട് സന്ദേശങ്ങള്‍ ബാങ്കില്‍ നിന്ന് ലഭിച്ചു. തുടര്‍ന്ന് അടുത്ത ദിവസം തന്നെ ബാങ്കില്‍ ചെന്ന് പണം നഷ്ടമായെന്ന് പറഞ്ഞ് പരാതിപ്പെടുകയും പിന്നീട് പൊലീസിനെ സമീപിക്കുകയുമായിരുന്നു. തന്റെ പിതാവ് വസ്ത്ര വ്യാപാരിയാണെന്നും യുവതി പറയുന്നു.

Keywords: Mumbai: Woman claims did not share OTP with cyber-fraudster but lost Rs 3.63 lakh, Police, Cheating, Bank, Banking, Complaint, Police, Phone call, National, News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.