Drowned | ഭര്‍ത്താവിനൊപ്പം പാറയിലിരുന്ന് ഫോടോയെടുക്കാന്‍ തയ്യാറായതിനിടെ ശക്തമായ തിരമാല ആഞ്ഞടിച്ചു; പിന്നാലെ കടലില്‍ കാണാതായ യുവതിയുടെ മൃതദേഹം കണ്ടെത്തി

 


മുംബൈ: (www.kvartha.com) ഭര്‍ത്താവിനൊപ്പം പാറയിലിരുന്ന് ഫോടോയെടുക്കാന്‍ തയ്യാറായതിനിടെ ശക്തമായ തിരമാല ആഞ്ഞടിച്ച് യുവതിയെ കാണാതായി. തുടര്‍ന്ന് നടത്തിയ തിരച്ചിലില്‍ കോസ്റ്റ്ഗാര്‍ഡ് യുവതിയുടെ മൃതദേഹം കണ്ടെത്തി. മുംബൈ ബാന്ദ്രയിലെ ബാന്‍ഡ്സ്റ്റാന്‍ഡിലാണ് സംഭവം. കുടുംബത്തിനൊപ്പം പിക്‌നിക്കിനെത്തിയ ജ്യോതി സോനാര്‍ (32) എന്ന യുവതിയാണ് അപകടത്തില്‍പെട്ടത്.

പൊലീസ് പറയുന്നത്: ഭര്‍ത്താവിനൊപ്പം കടല്‍ത്തീരത്തെ പാറയില്‍ ഇരിക്കുന്ന ജ്യോതിയുടെ വീഡിയോ മക്കളാണ് പകര്‍ത്തിയത്. ഇതിനിടെ ശക്തമായ തിരമാല ആഞ്ഞടിച്ചപ്പോള്‍ യുവതിയെ കാണാതാവുകയായിരുന്നു. സംഭവ ദിവസം, കുടുംബം ആദ്യം ജുഹു ചൗപ്പട്ടി സന്ദര്‍ശിക്കാനാണ് പദ്ധതിയിട്ടിരുന്നത്. 

Drowned | ഭര്‍ത്താവിനൊപ്പം പാറയിലിരുന്ന് ഫോടോയെടുക്കാന്‍ തയ്യാറായതിനിടെ ശക്തമായ തിരമാല ആഞ്ഞടിച്ചു; പിന്നാലെ കടലില്‍ കാണാതായ യുവതിയുടെ മൃതദേഹം കണ്ടെത്തി

എന്നാല്‍, വേലിയേറ്റം കാരണം ബീച്ചില്‍ പ്രവേശിക്കുന്നതില്‍ നിയന്ത്രണം വന്നതോടെ പ്ലാന്‍ മാറ്റി അവര്‍ ബാന്ദ്രയിലേക്ക് പോകാന്‍ തീരുമാനിക്കുകയായിരുന്നു. ബാന്ദ്ര ഫോര്‍ടില്‍ എത്തിയ കുടുംബം കടലിന് സമീപത്ത് നിന്ന് ചിത്രങ്ങള്‍ പകര്‍ത്തുമ്പോഴാണ് അപകടമുണ്ടായത്. ആഞ്ഞടിച്ച ഒരു വലിയ തിരമാലയില്‍ മുകേഷ് ജ്യോതിയെ രക്ഷിക്കാനുള്ള ശ്രമിച്ച് കൊണ്ട് സാരിയില്‍ മുറുകെ പിടിക്കാന്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല.
തുടര്‍ന്ന് മുകേഷിന്റെ കാലില്‍ പിടിച്ച് സമീപത്ത് നിന്നിരുന്ന ചിലര്‍ സുരക്ഷിത സ്ഥാനത്തേക്ക് വലിച്ചിഴച്ച് മാറ്റുകയായിരുന്നു. സംഭവം അറിയിച്ചത് അനുസരിച്ച് പൊലീസും ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥരും ഉടന്‍ സ്ഥലത്തെത്തി. തുടര്‍ന്ന് നടത്തിയ തിരച്ചിലില്‍ കോസ്റ്റ്ഗാര്‍ഡ് യുവതിയുടെ മൃതദേഹം കണ്ടെത്തി. ജ്യോതി സോനാറിന്റെ മൃതദേഹം പൊലീസിന് കൈമാറിയിട്ടുണ്ട്. നടപടിക്രമങ്ങള്‍ക്ക് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും

Keywords: Mumbai, News, National, Sea, Drowned, Woman, Video, Mumbai: Woman drowned in sea.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia