പ്രസവിച്ച് കിടക്കുന്ന ഭാര്യയെ വെട്ടിക്കൊന്ന് കുഞ്ഞിനെ പരിക്കേല്‍പ്പിച്ച പ്രതി പിടിയില്‍
Jun 23, 2012, 12:24 IST
മംഗലാപുരം : പ്രസവിച്ചതിന്റെ പിറ്റേന്ന് ഭാര്യയെ വെട്ടിക്കൊന്ന് ചോരക്കുഞ്ഞിനെ ക്രൂരമായി പരിക്കേല്‍പ്പിച്ച യുവാവിനെ ബജ്പെ പോലീസ് ശനിയാഴ്ച രാവിലെ അറസ്റ്റ് ചെയ്തു.
മൂഡബിദ്രി എടപ്പദവിനെ തോടാര്‍ നാരായണ-രാജീവി ദമ്പതികളുടെ മകള്‍ ജയന്തിയെ അരിവാള്‍ കൊണ്ട് വെട്ടിക്കൊന്ന് ഒളിവില്‍പോയ ഭര്‍ത്താവ് ജയന്തനെയാണ് എടപ്പദവില് വെച്ച് അറസ്റ്റ് ചെയ്തത്.
ബുധനാഴ്ച രാത്രി 11 മണിയോടെ മുഡബിദ്രി ഗവ. കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററിലെ പ്രസവവാര്‍ഡിലാണ് കൊല നടന്നത്. കൊലയ്ക്ക് ശേഷം ഒളിവില്‍പോയ പ്രതി രണ്ട് ദിവസം മംഗലാപുരത്ത് തങ്ങിയതിന് ശേഷം നാട്ടില്‍ തിരിച്ചെത്തുകയായിരുന്നു. അമിതമായി ഉറക്കഗുളിക കഴിച്ച് അബോധാവസ്ഥയിലായിരുന്നു യുവാവ്. യുവാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ശേഷം ബോധം വീണ്ടുകിട്ടിയപ്പോഴാണ് പോലീസ് അറസ്റ്റ് രേഖപ്പെടുത്തിയത്.
പരിക്കേറ്റ കുഞ്ഞ് മംഗലാപുരം ആശുപത്രിയില്‍ ചികിത്സയിലാണ്.
പ്രസവ വാര്‍ഡില്‍ കയറി യുവതിയെ ഭര്‍ത്താവ് വെട്ടിക്കൊന്നു; കുഞ്ഞിന്റെ നില ഗുരുതരം

Keywords: Mangalore, National, Murder case, Accused, Arrest
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.