മംഗലാപുരം : നഗരത്തിലെ ഗുണ്ടാപോരിനെ തുടര്‍ന്ന് യുവാവ് കൊല ചെയ്യപ്പെട്ട കേസില്‍ മൂന്നുപേരെ മംഗലാപുരം സിറ്റി ക്രൈംബ്രാഞ്ച് പോലീസ് അറസ്റ്റ് ചെയ്തു.
ജൂണ്‍ 15ന് രാത്രി കദ്രി പോലീസ് സ്‌റ്റേഷന്‍ പരിധിയിലെ കൊഞ്ചാടിയിലെ കുമാര്‍(18)ആണ് കൊല്ലപ്പെട്ടത്. പെയിന്റിംഗ് തൊഴിലാളിയും ആകാശ് ഭവനില്‍ താമസക്കാരനുമായ ഗൗതം, ജെസിബി തൊഴിലാളി ബജാലിലെ ഗൗരീഷ്, കുലശേഖരയിലെ ഹര്‍ഷ രാജ് എന്നിവരാണ് പിടിയിലായത്.
നഗരത്തിലെ അധോലോക തലവന്‍ പ്രദീപിന്റെ അനുയായിയാണ് കൊല്ലപ്പെട്ട കുമാര്‍. കുമാറിനെ കൊലപ്പെടുത്തിയത് പ്രദീപിന്റെ എതിരാളി സന്തോഷ് ഗ്രൂപ്പില്‍പ്പെട്ടവരാണെന്ന് പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. സന്തോഷിന്റെ ഗുണ്ടകള്‍ പ്രദീപിനെ തിരഞ്ഞ് ആകാശ് ഭവനിലെത്തിയപ്പോഴാണ് കുമാറുമായി വാക്ക് തര്‍ക്കമുണ്ടാവുകയും കൊലയില്‍ കലാശിച്ചതും. പ്രതികളെ ബി.സി റോഡിലെ മദ്യശാലയില്‍ നിന്നാണ് അറസ്റ്റ് ചെയ്തത്.

Keywords: Mangalore, National, Murder case, Accused, Arrest
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.