മംഗലാപുരത്ത് 2 മലയാളികളെ കൊലപ്പെടുത്തി കുഴിച്ചുമൂടിയ സംഭവം: 3 കാസര്‍കോട്ടുകാര്‍ അറസ്റ്റില്‍

 


>> പാണ്ടേശ്വരം പോലീസ് കുണ്ടംകുഴിയില്‍ 

>>മൃതദേഹങ്ങള്‍ കുഴിച്ചിട്ടത് കുണ്ടംകുഴി എളനീരടുക്കത്തെ തെങ്ങിന്‍ തോട്ടത്തില്‍

മംഗലാപുരം:  (www.kvartha.com 07.07.2014) കള്ളക്കടത്ത് സ്വര്‍ണം മറിച്ചുവിറ്റതിന് രണ്ട് മലയാളി യുവാക്കളെ മംഗലാപുരത്ത് കൊലപ്പെടുത്തിയ സംഭവത്തില്‍ മൂന്ന് പേരെ മംഗലാപുരം പാണ്ടെശ്വരം പോലീസ് അറസ്റ്റുചെയ്തു. ചെര്‍ക്കളയിലെ മുനവ്വര്‍ സനാഫ് (25), അണങ്കൂര്‍ ടി.വി. സ്റ്റേഷന്‍ റോഡിലെ മുഹമ്മദ് ഇര്‍ഷാദ് (24), അണങ്കൂരിലെ എ. മുഹമ്മദ് സഫ്‌വാന്‍ (24) എന്നിവരാണ് തിങ്കളാഴ്ച രാവിലെ അറസ്റ്റിലായത്.

അറസ്റ്റിലായവര്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ മൃതദേഹങ്ങള്‍ കുഴിച്ചുമൂടിയെന്നുസംശയിക്കുന്ന കുണ്ടംകുഴി മരുതടുക്കം ഇളനീരടുക്കത്തേക്ക് പാണ്ടെശ്വരം പോലീസ് തിരച്ചിലിനായി എത്തിയിട്ടുണ്ട്. അറസ്റ്റിലായ പ്രതികളും പോലീസുകാരും ഉള്‍പെടെ ഏഴുപേരാണ് തിങ്കളാഴ്ച രാവിലെ എട്ട് മണിയോടെ പാണ്ടേശ്വരത്ത് നിന്ന് കുണ്ടംകുഴിയിലേക്ക് പുറപ്പെട്ടത്. പോലീസ് ഇന്‍സ്‌പെക്ടര്‍ ദിനകര്‍ഷെട്ടി എ.സി.പി. ടോംകുമാര്‍ എന്നിവരുടെ നേതൃത്വത്തിലാണ് പോലീസ് കുണ്ടംകുഴിയില്‍ എത്തിയത്. ബേഡകം പോലീസും ഇവരോടൊപ്പം തിരച്ചിലില്‍ സഹായിക്കുന്നുണ്ട്.

എളനീരടുക്കത്തെ ഒരു തെങ്ങിന്‍ തോട്ടത്തിലാണ് മൃതദേഹങ്ങള്‍ കുഴിച്ചുമൂടിയതെന്നാണ് പ്രതികള്‍ പോലീസിനെ അറിയിച്ചത്. കര്‍ണാടക പോലീസ് സ്ഥലത്തെത്തിയ വിവരമറിഞ്ഞ് പ്രദേശത്ത് പരിസരവാസികളും മാധ്യമപ്രവര്‍ത്തകരും തടിച്ചുകൂടിയിട്ടുണ്ട്.

കണ്ണൂര്‍ തലശ്ശേരി സൈദാര്‍പള്ളി സ്വദേശി നാഫിര്‍ (24), കോഴിക്കോട് കുറ്റിച്ചിറ സ്വദേശി ഫഹീം (22) എന്നിവരെയാണ് അത്താവറിലെ ഒരു ലോഡ്ജില്‍ കൊലപ്പെടുത്തിയ ശേഷം മൃതദേങ്ങള്‍ എളനീരടുക്കത്ത് കുഴിച്ചിട്ടതെന്നാണ് പാണ്ടേശ്വരം പോലീസിന് ലഭിച്ചവിവരം. കൊലപാതകം നടന്ന സ്ഥലം പാണ്ടേശ്വരം പോലീസ് സ്‌റ്റേഷന്‍ പരിധിയിലാണ്.

മൃതദേഹങ്ങള്‍ കണ്ടെടുക്കുന്നതോടെമാത്രമേ കൊലപാതകം സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുകയുള്ളുവെന്ന് പാണ്ടേശ്വരം പോലീസ് പറഞ്ഞു. കേസുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ തിങ്കളാഴ്ച വൈകിട്ട് വാര്‍ത്താ സമ്മേളം വിളിച്ചുചേര്‍ത്ത് കാര്‍ണാടക പോലീസ് വെളിപ്പെടുത്തിയേക്കും.
മംഗലാപുരത്ത് 2 മലയാളികളെ കൊലപ്പെടുത്തി കുഴിച്ചുമൂടിയ സംഭവം: 3 കാസര്‍കോട്ടുകാര്‍ അറസ്റ്റില്‍

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Related News:
മൃതദേഹങ്ങള്‍ കുഴിച്ചിടാന്‍ കൊണ്ടുപോയത് അരകിലോമീറ്റര്‍ ചുമന്നുകൊണ്ട്

കള്ളക്കടത്തുസംഘം യുവാക്കളെ കുഴിച്ചുമൂടിയ സ്ഥലം വാങ്ങിയത് സെന്റിന് 7,500 രൂപയ്ക്ക്
കര്‍ണാടക പോലീസ് കസ്റ്റഡിയിലെടുത്ത ജ്വല്ലറി ഇടപാടുകാരെ വിട്ടയച്ചു

മംഗലാപുരത്ത് 2 മലയാളികളെ കൊലപ്പെടുത്തി കുഴിച്ചുമൂടിയ സംഭവം: 3 കാസര്‍കോട്ടുകാര്‍ അറസ്റ്റില്‍

യുവാക്കളെ കൊന്ന് കുഴിച്ചുമൂടിയ സംഭവം; കാസര്‍കോട്ടെ ജ്വല്ലറി ജീവനക്കാരന്‍ പോലീസ് കസ്റ്റഡിയില്‍

സ്വര്‍ണക്കടത്ത് സംഘം 2 യുവാക്കളെ കൊന്ന് കുഴിച്ചുമൂടി

Keywords:  Kasaragod, Police, Custody, Murder, Arrest, Kerala, Jewellery, Karnataka, Kozhikode, Kannur, Naafir, Shaheem.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia