ന്യൂഡല്‍ഹി: മുസ്ലീം ലീഗ് സംഘം അസമിലെ കലാപബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കും. കേന്ദ്ര സഹമന്ത്രി ഇ അഹമ്മദിന്റെ നേതൃത്വത്തില്‍ ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിംലീഗ് സംഘം അസമിലെ കൊക്രജാര്‍, ദുബ്രി തുടങ്ങിയ കലാപ ബാധിത പ്രദേശങ്ങളാണ് സന്ദര്‍ശിക്കുക.
എം പിമാരായ ഇ ടി മുഹമ്മദ് ബഷീര്‍, അബ്ദുള്‍ റഹ്മാന്‍, കേരള സ്‌റ്റേറ്റ് ജനറല്‍ സെക്രട്ടറി കെ പി എ മജീദ്, മുന്‍ എം പിയും കേരള സ്‌റ്റേറ്റ് സെക്രട്ടറിയുമായ പിവി അബ്ദുള്‍ വഹാബ്, ദേശീയ സെക്രട്ടറി ഖുറം അനീസ് ഒമര്‍ എന്നിവരാണ് പ്രതിനിധി സംഘത്തിലെ മറ്റംഗങ്ങള്‍.
പ്രധാനമന്ത്രി,കേന്ദ്ര ആഭ്യന്തരമന്ത്രി, അസം മുഖ്യമന്ത്രി എന്നിരുമായി കലാപ ബാധിതരുടെ പ്രശ്‌നങ്ങളെപ്പറ്റി ഇ അഹമ്മദ് നടത്തിയ ചര്‍ച്ചകളുടെ തുടര്‍ച്ചയാണ് സന്ദര്‍ശനം. വ്യാഴാഴ്ച ഗുവാഹത്തിയില്‍ എത്തുന്ന സംഘം അസം മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തും. തുടര്‍ന്ന് ദുരിതാശ്വാസ ക്യാമ്പുകള്‍ സന്ദര്‍ശിക്കും. മുസ്‌ലിംലീഗ് റിലീഫ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ശേഖരിച്ച ദുരിതാശ്വാസ സാധനങ്ങള്‍ ട്രെയിനില്‍ അസാമില്‍ എത്തിക്കും.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.