ഉത്തര്‍പ്രദേശ് സന്ദര്‍ശിച്ച് മുസ്ലിംലീഗ് നേതാക്കള്‍, പോലീസ് ക്രൂരതക്കെതിരെ ദേശീയ മനുഷ്യാവകാശ കമ്മീഷനെ സമീപിച്ചു

 


-സി.കെ.എ.ജബ്ബാര്‍-

ന്യൂഡല്‍ഹി:(www.kvartha.com 14/01/2020) മുസ്ലിം വിരുദ്ധ പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിച്ചവര്‍ക്കുനേരേ ഉത്തര്‍പ്രദേശിലും കര്‍ണ്ണാടകത്തിലും മറ്റുമുണ്ടായ പൊലീസ് അതിക്രമത്തിനെതിരെ ഇന്ത്യന്‍ യൂണിയന്‍ മുസ്ലിംലീഗ് ദേശീയ മനുഷ്യാവകാശ കമ്മീഷനെ സമീപിച്ചു. ഉത്തര്‍പ്രദേശിലെ വിവിധ സ്ഥലങ്ങള്‍ നേരത്തെ ലീഗ് നേതൃത്വം സന്ദര്‍ശിച്ചിരുന്നു.പോലീസ് അതിക്രമത്തിന് ഉത്തരവാദിയായവര്‍ക്കെതിരെ കമ്മീഷന്‍ നടപടിയെടുക്കണമെന്നും കമ്മീഷന്‍ ഇരകളെ സന്ദര്‍ശിച്ച് മൊഴിയെടുക്കണമെന്നും മുസ്ലിംലീഗ് സമര്‍പ്പിച്ച പരാതിയില്‍ ആവശ്യപ്പെട്ടു.

ഉത്തര്‍പ്രദേശ് സന്ദര്‍ശിച്ച് മുസ്ലിംലീഗ് നേതാക്കള്‍, പോലീസ് ക്രൂരതക്കെതിരെ ദേശീയ മനുഷ്യാവകാശ കമ്മീഷനെ സമീപിച്ചു

ജനാധിപത്യപരമായി പ്രതിഷേധിക്കാനുള്ള സ്വാതന്ത്ര്യം ലംഘിക്കപ്പെട്ടുവെന്നും യുപിയില്‍ ഭരണഘടനാപരമായ അവകാശങ്ങള്‍ നിഷേധിക്കപ്പെട്ടുവെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടി. മുസ്ലിംലീഗ് ദേശീയ അധ്യക്ഷന്‍ ഖാദര്‍ മൊയ്തീന്റെ നേതൃത്വത്തിലുള്ള സംഘം മനുഷ്യാവകാശ കമ്മീഷന്‍ ആസ്ഥാനത്ത് നേരിട്ടെത്തിയാണ് പരാതി സമര്‍പ്പിച്ചത്. മുസ്ലിംലീഗ് ദേശീയ ജനറല്‍ സിക്രട്ടറി പികെ കുഞ്ഞാലിക്കുട്ടി, ദേശീയ ഓര്‍ഗനൈസിംഗ് സിക്രട്ടറി ഇ ടി മുഹമ്മദ് ബഷീര്‍, ദേശീയ ട്രഷറര്‍ പിവി അബ്ദുള്‍ വഹാബ്, സുപ്രീംകോടതി അഭിഭാഷകന്‍ അഡ്വ.ഹാരിസ് ബീരാന്‍, യൂത്ത് ലീഗ് ദേശീയ പ്രസിഡന്റ് സാബിര്‍ ഗഫാര്‍, സെക്രട്ടറി സികെ സുബൈര്‍ എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.

ഉത്തര്‍പ്രദേശ് സന്ദര്‍ശിച്ച് മുസ്ലിംലീഗ് നേതാക്കള്‍, പോലീസ് ക്രൂരതക്കെതിരെ ദേശീയ മനുഷ്യാവകാശ കമ്മീഷനെ സമീപിച്ചു

സമരക്കാര്‍ക്കെതിരെയുണ്ടായ പോലീസ് വെടിവെപ്പില്‍ ഇരുപതിലധികം പേര്‍ കൊല്ലപ്പെട്ടത് പോലീസ് അതിക്രമത്തിന്റെ വ്യാപ്തി കാണിക്കുന്നുണ്ടന്ന് പരാതിയില്‍ ചൂണ്ടി കാട്ടി. സ്വകാര്യവസ്തുവകകള്‍ പോലീസ് തകര്‍ക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്ത് വന്നതടക്കം സംഭവത്തിന്റെ ഗൗരവം വര്‍ധിപ്പിക്കുന്നു. ഉത്തരവാദിത്തപ്പെട്ട പോലീസ് ഉദ്യോഗസ്ഥന്‍ സമരക്കാരോട് പാക്കിസ്ഥാനിലേക്ക് പോകാന്‍ ആക്രോശിക്കുന്ന സംഭവം പോലീസ് ഭരണകക്ഷിയുടെ ചട്ടുകമായി മാറിയെന്നതിന്റെ തെളിവാണ്. പ്രശസ്ത സാമൂഹ്യ പ്രവര്‍ത്തകരായ സദഫ് ജാഫറിനെയും മുന്‍ ഐപിഎസ് ഉദ്യോഗസ്ഥനായ എസ്.ആര്‍ ദാറാപുരിയെ കസ്റ്റഡിയില്‍ വെച്ച് പീഡിപ്പിച്ചുവെന്ന് അവര്‍ ആരോപിച്ചിരുന്നു.

ഉത്തര്‍പ്രദേശ് സന്ദര്‍ശിച്ച് മുസ്ലിംലീഗ് നേതാക്കള്‍, പോലീസ് ക്രൂരതക്കെതിരെ ദേശീയ മനുഷ്യാവകാശ കമ്മീഷനെ സമീപിച്ചു

മുസാഫര്‍നഗറിലെ മദ്രസയില്‍ നിന്ന് പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടികളെ പിടിച്ചുകൊണ്ടുപോയി പോലീസ് ഉദ്യോഗസ്ഥര്‍ ലൈംഗികമായി പീഡിപ്പിച്ചുവെന്ന റിപ്പോര്‍ട്ട് ഞെട്ടിക്കുന്നതാണ്. പൗരത്വ നിയമത്തിനെതിരെ പോലീസ് അതിക്രമമുണ്ടായ പശ്ചിമ ഉത്തര്‍പ്രദേശിലെ സ്ഥലങ്ങള്‍ സന്ദര്‍ശിച്ചതിന് ശേഷമാണ് മുസ്ലിംലീഗ് നേതാക്കള്‍ ദേശീയ മനുഷ്യാവകാശ കമ്മീഷന് മുമ്പാകെ പരാതി സമര്‍പ്പിച്ചത്. യാതൊരു തത്വദീക്ഷയുമില്ലാതെയാണ് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ സമരത്തെ നേരിട്ടതെന്നും പൗരന്‍മാരുടെ സ്വത്തിനും ജീവനും സംരക്ഷണം നല്‍കേണ്ട സര്‍ക്കാര്‍ ജനങ്ങളെ അകാരണമായി വെടിവെച്ചുകൊല്ലുന്ന രീതിയിലേക്ക് അധഃപതിച്ചിരിക്കുന്നതാണ് ഉത്തര്‍പ്രദേശില്‍ കണ്ടതെന്ന് പികെ കുഞ്ഞാലിക്കുട്ടി എംപി പറഞ്ഞു. ഇരകള്‍ക്ക് നിയമസഹായമടക്കമുള്ള കാര്യങ്ങള്‍ ഉറപ്പാക്കാന്‍ മുസ്ലിംലീഗ് മുന്നിലുണ്ടുവുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: : News, New Delhi, National, Muslim-League, Police, Visit, Human- rights, Complaint,Muslim League visits Uttar Pradesh, appeals to NHRC against police brutality
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia