ഉച്ചഭക്ഷണത്തിന് പന്നിയിറച്ചിയൊരുക്കി മുസ്ലീം പ്രൊഫസറുടെ ക്ഷണം! ആര്‍ക്കും പങ്കെടുക്കാം; ദാദ്രി പ്രതിഷേധം ഇങ്ങനേയും

 


ന്യൂഡല്‍ഹി: (www.kvartha.com 08.10.2015) ദാദ്രി സംഭവത്തില്‍ പല തരത്തിലുള്ള പ്രതിഷേധങ്ങള്‍ നമ്മള്‍ കണ്ടു. ഇനിയും കാണാന്‍ പോകുന്നു. ഡല്‍ഹിയിലെ ഒരു മുസ്ലീം പ്രൊഫസര്‍ 5 പേര്‍ക്ക് ഉച്ചഭക്ഷണം വാഗ്ദാനം ചെയ്തതാണ് ഒടുവിലത്തെ വേറിട്ട പ്രതിഷേധം. മുസ്ലീങ്ങള്‍ക്ക് നിഷിദ്ദമായ പന്നിയിറച്ചി വിഭവങ്ങള്‍ ഉള്‍പ്പെടുത്തിയതാണ് ഉച്ചഭക്ഷണം വാഗ്ദാനം ചെയ്തിരിക്കുന്നത്.

ഇതില്‍ ആര്‍ക്കും പങ്കെടുക്കാം. ഞാന്‍ അറിയുന്നവരോ അല്ലാത്തവരോ. ആദ്യമെത്തുന്ന 5 പേര്‍ക്കായിരിക്കും ഭക്ഷണം നല്‍കുക ഡല്‍ഹി സെന്റ് സ്റ്റീഫന്‍സ് കോളേജിലെ പ്രൊഫസറായ ആഷ്‌ലെ എന്‍.പി പറഞ്ഞു. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് പ്രൊഫസര്‍ ഈ വിളമ്പരം നടത്തിയത്.

മതപരവും സാംസ്‌ക്കാരികവും വ്യക്തിപരവുമായ കാരണങ്ങളാല്‍ ഞാന്‍ പന്നിയിറച്ചി കഴിക്കാറില്ല. എന്നാല്‍ പന്നിയിറച്ചി കഴിക്കുന്നവര്‍ക്ക് ഇതില്‍ പങ്കെടുക്കാം. അവര്‍ക്കിഷ്ടപ്പെട്ട പന്നി വിഭവങ്ങള്‍ ഞാന്‍ ഓര്‍ഡര്‍ ചെയ്യുന്നതായിരിക്കും ആഷ്‌ലേ പറയുന്നു.

ഉച്ചഭക്ഷണത്തിന് പന്നിയിറച്ചിയൊരുക്കി മുസ്ലീം പ്രൊഫസറുടെ ക്ഷണം! ആര്‍ക്കും പങ്കെടുക്കാം; ദാദ്രി പ്രതിഷേധം ഇങ്ങനേയും

പന്നിയിറച്ചി കഴിക്കുന്നത് ഇന്ത്യയില്‍ വിലക്കിയിട്ടില്ലെന്ന് എനിക്കറിയാം. പന്നിയിറച്ചി കഴിച്ചതിന്റെ പേരില്‍ ആരെയെങ്കിലും അടിച്ചുകൊന്നതായും എനിക്കറിയില്ല. അങ്ങനെയുള്ളവര്‍ക്ക് ജനാധിപത്യത്തിന്റെ, തിരഞ്ഞെടുപ്പുകളുടെ, മനുഷ്യത്വത്തിന്റെ, സൗഹൃദത്തിന്റെ ഒരു സാമ്പിള്‍ നല്‍കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. നമ്മളുടെ വിശ്വാസത്തെ പിന്തുടരാന്‍ മറ്റുള്ളവരെ തീവ്രവാദപരമായും ക്രൂരമായും നിര്‍ബന്ധിക്കുന്നത് ശരിയല്ലെന്നും ആഷ്‌ലേ തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.


Hi, I am Ashley, a Muslim. I don't eat pork for religious, cultural and personal reasons. But I believe those who like...
Posted by Ashley Np on  Sunday, 4 October 2015
SUMMARY: NEW DELHI — A Muslim man who does not eat pork himself, wants to take out for lunch others who do, to make a point about personal freedom, tolerance and harmony during these divisive times.

Keywords: Muslim, Professor, Pork fest, Ashley,
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia