വിവാഹമോചിതരായ മുസ്ലീം സ്ത്രീകളെ ഭര്‍ത്താക്കന്മാര്‍ സംരക്ഷിക്കണമെന്ന് സുപ്രീം കോടതി

 


ന്യൂഡല്‍ഹി: (www.kvartha.com 27.04.2014) വിവാഹ മോചിതയായ മുസ്ലീം സ്ത്രീകളെ ഭര്‍ത്താവ് സംരക്ഷിക്കണമെന്ന് സുപ്രീം കോടതി. ചെലവിന് നല്‍കാത്ത ഭര്‍ത്താക്കന്‍മാര്‍ക്കെതിരെ ഭാര്യയ്ക്ക് കോടതിയെ സമീപിക്കാവുന്നതാണെന്ന് ഉത്തരവില്‍ പറയുന്നു. ഛത്തീസ്ഗഡ് സ്വദേശികളായ ഷമീം ബാനോയുടെയും അഷ്റഫ് ഖാന്റെയും വിവാഹ മോചന ഹര്‍ജിയില്‍ തീര്‍പ്പ് കല്‍പ്പിക്കവെയാണ് സുപ്രീം കോടതിയില്‍ നിന്ന് ഈ സുപ്രധാന ഉത്തരവ് ഉണ്ടായത്.

കൂടാതെ ഭാവിയില്‍ ഇവരുടെ ദിവസേനയുള്ള ആവശ്യങ്ങള്‍ക്കായി ആസ്തിക്കനുസരിച്ചുളള നിശ്ചിത തുക നല്‍കണമെന്നും കോടതി പറയുന്നു. വിവാഹ മോചനത്തിന് ശേഷമുളള കാത്തിരിപ്പ് സമയം മാത്രമല്ല, അത് കഴിഞ്ഞ് ഈ സ്ത്രീ പുനര്‍വിവാഹിതയാകുന്നത് വരെയും പുനര്‍ വിവാഹിതയാകുന്നില്ലെങ്കില്‍ ജീവിതകാലം മുഴുവനും ചിലവിന് നല്‍കണമെന്നുമാണ് പുതിയ ഉത്തരവില്‍ പറയുന്നത്. വിവാഹ മോചിതയായ മുസ്ലീം സ്ത്രീ ഭര്‍ത്താവിന്റെ സ്വത്തിന്റെ ന്യായമായ പങ്കിന് അവകാശിയാണെന്ന് ഇക്കാര്യത്തില്‍ നേരത്തെ ഭരണഘടനാ ബെഞ്ച് പുറപ്പെടുവിച്ച മറ്റൊരുത്തരവ് പരാമര്‍ശിച്ച്‌ ജസ്റ്റിസുമാരായ ദീപ്ക മിശ്രയും വിക്രം ജിത് സെന്നും ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി.

വിവാഹമോചിതരായ മുസ്ലീം സ്ത്രീകളെ ഭര്‍ത്താക്കന്മാര്‍ സംരക്ഷിക്കണമെന്ന് സുപ്രീം കോടതി
വിവാഹ മോചിതയാകുന്ന സ്ത്രീ ഏറെ തകര്‍ന്ന അവസ്ഥയിലായിരിക്കും. ഈ സമയത്ത് സാമ്പത്തികമായി ഉണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ വലിയ പ്രതിസന്ധിയിലേക്ക് അവരെ കൊണ്ടെത്തിക്കും. അതിനാല്‍ വിവാഹ മോചിതയാകുന്ന സ്ത്രീകളുടെ സാമ്പത്തിക-സാമൂഹ്യ സുരക്ഷിതത്വം ഉറപ്പാക്കേണ്ടതുണ്ടെന്ന് ജഡ്ജിമാര്‍ ചൂണ്ടിക്കാട്ടി.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Keywords:  Protection of Rights on Divorce, Muslim women entitled to maintenance even after divorce: Supreme Court, In a significant verdict, Justices Dipak Misra and Vikramajit Sen, Muslim, Shamim Bano and Asraf Khan, Iddat, Muslim Women Act, Muslim divorce, talaq, post-divorce maintenance, Muslim marital laws
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia