യുപിയിൽ ഭരണകൂടത്തിന്റെ സഹായത്തോടെ മുസ്ലിംകളും ദളിതരും കൊല്ലപ്പെടുകയാണെന്ന് മുൻ ബ്യൂറോക്രാറ്റുകളും പൊലീസ് ഉദ്യോഗസ്ഥരും; യോഗിയുടെ ആദ്യ 3 വർഷത്തിൽ 'ഓരോ അഞ്ച് മണിക്കൂറിലും ഒരു ഏറ്റുമുട്ടൽ നടന്നു'

 


ലക്‌നൗ: (www.kvartha.com 13.07.2021) യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിലുള്ള സർകാരിനു കീഴിൽ ഉത്തർപ്രദേശിൽ ഭരണം പൂർണമായും തകർന്നതായും നിയമവാഴ്ചയുടെ നഗ്നമായ ലംഘനങ്ങളാണ് നടക്കുന്നതെന്നും ആരോപിച്ച് മുൻ ബ്യൂറോക്രാറ്റുകളും പൊലീസ് ഉദ്യോഗസ്ഥരും അടങ്ങുന്ന 74 പേർ തുറന്ന കത്തെഴുതി. മുൻ ഐ‌എ‌എസ്, ഐ‌പി‌എസ്, ഐ‌എഫ്‌എസ് ഉദ്യോഗസ്ഥരാണ് കത്തിൽ ഒപ്പിട്ടിരിക്കുന്നത്.
 
യുപിയിൽ ഭരണകൂടത്തിന്റെ സഹായത്തോടെ മുസ്ലിംകളും ദളിതരും കൊല്ലപ്പെടുകയാണെന്ന് മുൻ ബ്യൂറോക്രാറ്റുകളും പൊലീസ് ഉദ്യോഗസ്ഥരും; യോഗിയുടെ ആദ്യ 3 വർഷത്തിൽ 'ഓരോ അഞ്ച് മണിക്കൂറിലും ഒരു ഏറ്റുമുട്ടൽ നടന്നു'

മുഖ്യമന്ത്രി ആദിത്യനാഥിന്റെ ഭരണത്തിന്റെ ആദ്യ മൂന്ന് വർഷത്തിൽ ഓരോ അഞ്ച് മണിക്കൂറിലും ഒരു ഏറ്റുമുട്ടൽ നടന്നുവെന്ന് യുപി പൊലീസിന്റെ ഡാറ്റ ഉദ്ധരിച്ച് കത്തിൽ ചൂണ്ടിക്കാട്ടി. 2017 നും 2020 നും ഇടയിൽ 6,476 'ഏറ്റുമുട്ടലുകളിൽ' 124 കുറ്റവാളികളെ വെടിവച്ചു കൊന്നുവെന്നാണ് റിപോർട്. ഏറ്റുമുട്ടലുകളിൽ കൊല്ലപ്പെട്ടവരിൽ ഭൂരിഭാഗവും നിസാര കുറ്റവാളികളോ നിരപരാധികളോ ആണ്. അവർക്കെതിരെ യാതൊരു ആരോപണവും തെളിയിക്കപ്പെട്ടിട്ടില്ല. ഇവർ മുസ്‌ലിംകൾ, ദലിതർ, മറ്റ് പിന്നോക്ക ജാതിക്കാർ എന്നിവരാണ്. 2020 ഓഗസ്റ്റ് വരെ കൊല്ലപ്പെട്ടവരിൽ കൂടുതലും മുസ്ലിംകളാണ്.


‘ലവ് ജിഹാദ്’ നിയമം എന്നറിയപ്പെടുന്ന ഉത്തർപ്രദേശ് മതം നിയമവിരുദ്ധമായി പരിവർത്തനം ചെയ്യൽ ഓർഡിനൻസ് നടപ്പാക്കുന്നതിനെ കത്തിൽ ഒപ്പിട്ടവർ വിമർശിച്ചു. ഓർഡിനൻസ് നിലവിൽ വന്ന് ഒരു മാസത്തിനുശേഷം ഹിന്ദു സ്ത്രീകൾക്കും മുസ്ലീം പുരുഷന്മാർക്കും ഇടയിൽ പ്രണയത്തിനോ വിവാഹത്തിനോ വേണ്ടി പരിവർത്തനം ചെയ്തുവെന്ന് ആരോപിച്ച് 16 കേസുകളിൽ 84 പേർക്കെതിരെ കേസെടുത്തു. ഇതിൽ പ്രതികളെല്ലാം മുസ്ലിംകളാണ്.

പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധത്തിനിടെ നടന്ന പൊലീസ് വെടിവയ്പിൽ 22 പേരാണ് മരിച്ചത്. പ്രതിഷേധക്കാർക്കെതിരെ പതിനായിരത്തിലധികം എഫ്‌ഐആറുകൾ ആണ് ഫയൽ ചെയ്തത്.
തടങ്കലിൽ വയ്ക്കൽ, ക്രിമിനൽ കുറ്റങ്ങൾ തുടങ്ങിയവ ജനാധിപത്യരീതിയിൽ പ്രതിഷേധിക്കാനുള്ള അവകാശങ്ങൾക്ക് നേരെ പ്രയോഗിക്കുന്ന ഉപകരണങ്ങളായി മാറിയിരിക്കുന്നുവെന്നും കത്തിൽ പറയുന്നു.

അറസ്റ്റിലായ കേരള പത്രപ്രവർത്തകൻ സിദ്ദീഖ് കാപ്പന്റെ കേസും ഉയർത്തിക്കാട്ടുന്നു. ഹത്രാസിൽ ദലിത് പെൺകുട്ടിയെ ക്രൂരമായി കൂട്ടബലാത്സംഗം ചെയ്ത സംഭവം റിപോർട് ചെയ്യുന്നതിനായി സ്ഥലത്തേക്ക് പുറപ്പെട്ട മാധ്യമപ്രവർത്തകനെ അറസ്റ്റ് ചെയ്യുകയും 200 ദിവസത്തിലധികം ജയിലിൽ പാർപിക്കുകയും ചെയ്‌തതായി കത്തിലുണ്ട്.

കത്തിൽ ഒപ്പിട്ട മുൻ സിവിൽ സെർവീസുകാരിൽ നജീബ് ജംഗ്, ഹർഷ് മന്ദർ, ശിവശങ്കർ മേനോൻ, അരുണ റോയ്, ജൂലിയോ റിബെയ്‌റോ, ജവഹർ സിർകാർ എന്നിവരും ഉൾപെടുന്നു. റിട. ജസ്റ്റിസ് എ പി ഷാ തുടങ്ങിയ 200 ഓളം പ്രമുഖരും കത്തിനെ പിന്തുണച്ചിട്ടുണ്ട്.

യുപി ഭരണകൂടം ദേശീയ സുരക്ഷാ നിയമത്തെ (എൻ‌എസ്‌എ) പശു കശാപ്പിന്റെ പേരിൽ, ദുരുപയോഗം ചെയ്തുവെന്നും മുസ്ലീങ്ങളെയും ദലിതരെയും ലക്ഷ്യം വച്ചതായും കത്തിൽ ആരോപിക്കുന്നു. പാർശ്വവത്കരിക്കപ്പെട്ട സമുദായങ്ങൾക്കെതിരായ എൻ‌എസ്‌എയുടെയും മറ്റ് നിയമലംഘനങ്ങളുടെയും ഉപയോഗം അവസാനിപ്പിക്കണമെന്ന് അവർ ആവശ്യപ്പെട്ടു. കണക്കാക്കപ്പെടാത്ത മരണങ്ങളും ആരോഗ്യസംരക്ഷണ സംവിധാനത്തിന്റെ തകർച്ചയും ചൂണ്ടിക്കാട്ടി സംസ്ഥാനത്തെ കോവിഡ് പ്രതിസന്ധി ശരിയായി കൈകാര്യം ചെയ്യണമെന്നും മുൻ ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടു.

Keywords:  Uttar Pradesh, India, News, Lucknow, National, Police, Top-Headlines, IPS Officer, IAS Officer, Chief Minister, Muslim, Love Jihad, Criminal Case, FIR, Arrest, Muslims and dalits are being killed in UP with the help of the government, says former bureaucrats and police officer.


 !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia