ന്യൂഡല്‍ഹി: പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യ ചെയര്‍മാന്‍ മാര്‍ക്കണ്ഡേയ കട്ജു വീണ്ടും നരേന്ദ്ര മോഡിക്കെതിരെ രംഗത്തെത്തി. ഗുജറാത്തിലെ മുസ്ലീങ്ങളുടെ ദയനീയ സ്ഥിതി ചോദ്യം ചെയ്തുകൊണ്ടാണ് കട്ജു മോഡിക്കെതിരെ തിരിഞ്ഞത്. ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോഡിയെ മാന്യനായ ബഹുജന നേതാവായി ഉയര്‍ത്തിക്കാട്ടുകയും പ്രധാനമന്ത്രി പദത്തിലേക്ക് വരാന്‍ സാദ്ധ്യതയുള്ള നേതാവായി പ്രചരിപ്പിക്കപ്പെടുകയും ചെയ്യുന്നുണ്ടെങ്കിലും അദ്ദേഹത്തെ ഇന്ത്യന്‍ മുസ്ലീങ്ങള്‍ വെറുക്കുന്നുവെന്ന് പാക്കിസ്ഥാന്‍ പത്രമായ ദി എക്‌സ്പ്രസ് ട്രിബ്യൂണലില്‍ കട്ജു വ്യക്തമാക്കി.
ന്യൂനപക്ഷങ്ങള്‍ മോഡിയെ പിന്തുണയ്ക്കുന്നത് ഭയംമൂലമാണ്. 2002ലെ സംഭവങ്ങള്‍ക്കെതിരെ ഗുജറാത്ത് മുസ്ലീങ്ങള്‍ സത്യം പുറത്തു പറയാത്തത് വീണ്ടും ആക്രമിക്കപ്പെടുകയും പ്രതികാര നടപടികള്‍ക്ക് വിധേയരാകുകയും ചെയ്യുമെന്ന ഭയാശങ്കകള്‍ മൂലമാണ്. ഇന്ത്യയില്‍ 20 കോടിയിലേറെ വരുന്ന മുസ്ലീം ജനവിഭാഗം മോഡിക്കെതിരാണ് കട്ജു പറഞ്ഞു.
മുന്‍പും മോഡിക്കെതിരെ വിവാദ പരാമര്‍ശങ്ങള്‍ നടത്തി ബിജെപിയുടെ കടുത്ത വിമര്‍ശനത്തിന് പാത്രമായിട്ടുള്ള ആളാണ് കട്ജു.
SUMMARY: New Delhi: Press Council of India chairman Markandey Katju is once again at the Centre of a storm after he questioned Narendra Modi over the plight of Muslims in Gujarat.
Keywords: National news, Pakistan daily, The Express Tribune, New Delhi, Press Council of India, Chairman, Markandey Katju, Centre, Questioned, Narendra Modi, Plight of Muslims, Gujarat.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.