മുസ്ലിംകള് കൊറോണ പടര്‍ത്തുന്നുവെന്നതില്‍ യാഥാര്‍ഥ്യമില്ലെന്ന് ആർഎസ്എസ് നേതാവ്, ആരോപണം ദൗർഭാഗ്യകരം, മുസ്ലിങ്ങൾ ഇന്ത്യൻ സമൂഹത്തിന്റെ ഭാഗമാണെന്നും ആർഎസ്എസ്
May 7, 2020, 12:29 IST
ന്യൂഡെൽഹി: (www.kvartha.com 07.05.2020) മുസ്ലിങ്ങൾ രാജ്യത്ത് കൊറോണ വൈറസ് പടർത്തുന്നുവെന്ന ആരോപണം ദൗർഭാഗ്യകരമാണെന്ന് മുതിർന്ന ആർഎസ്എസ് നേതാവ് ദത്താത്രേയ ഹൊസബലെ. രാജ്യത്ത് കൊറോണ പരത്തുന്നത് മുസ്ലിങ്ങൾ ആണെന്ന പരാമർശങ്ങൾ വെറും ധാരണ മാത്രമാണെന്നും യാഥാര്‍ഥ്യമല്ലെന്നും ഡെൽഹിയിൽ വിദേശ മാധ്യമ പ്രതിനിധികളുമായി സംസാരിക്കവെ അദ്ദേഹം പറഞ്ഞു. മുസ്ലിങ്ങൾ ഇന്ത്യന്‍ സമൂഹത്തിൻറെ ഭാഗമാണ്. ഇത്തരം ആരോപണം നിര്‍ഭാഗ്യകരമാണ്. സര്‍സംഘ ചാലക് മോഹന്‍ ഭഗവത് പറഞ്ഞതുപോലെ കുറച്ചുപേരുടെ വീഴ്ചക്ക് മുഴുവന്‍ സമൂഹത്തെയും കുറ്റപ്പെടുത്തേണ്ടതില്ല. ഇന്ത്യയിലെ മുസ്ലിങ്ങളുടെ ക്ഷേമം സര്‍ക്കാര്‍ നന്നായി പരിഗണിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സര്‍ക്കാര്‍ ആരോടും വിവേചനം കാണിക്കുന്നില്ല. ജന്‍ധന്‍, ഉജ്വല്‍ തുടങ്ങിയ പദ്ധതികള്‍ മുസ്ലിങ്ങൾക്കിടയിലെ ദരിദ്രരിലും എത്തി. ഉത്തര്‍പ്രദേശിലും ബീഹാറിലും ധാരാളം മുസ്ലിങ്ങൾക്ക് ഈ പദ്ധതികളിലൂടെ പ്രയോജനം ലഭിച്ചു. മുഖ്യമന്ത്രിമാര്‍, പ്രസിഡന്‍റുമാര്‍ തുടങ്ങി ഉന്നത സ്ഥാനങ്ങളില്‍ മുസ്ലിങ്ങൾ വഹിച്ചു. അവർക്ക് തെരഞ്ഞെടുപ്പുകളിൽ മത്സരിക്കുന്നതിനോ പ്രവർത്തിക്കുന്നതിനോ വിലക്കില്ല. എന്നിട്ടും എന്തിനാണ് അരക്ഷിതാവസ്ഥയുടെ പേര് പറഞ്ഞ് സമൂഹത്തിലെ ഒരു വിഭാഗത്തെ മാത്രം ഉയര്‍ത്തിക്കാട്ടുന്നതെന്നും അദ്ദേഹം ചോദിച്ചു.
മത വിവേചനമില്ലാതെ 130 കോടി ഇന്ത്യക്കാരെക്കുറിച്ചാണ് ആര്‍എസ്‌എസ് സംസാരിക്കുന്നത്. ഇപ്പോഴത്തെ സാഹചര്യം സമൂഹവും സര്‍ക്കാരും ഒരുമിച്ച് നേരിടണം. കൊറോണാനന്തര ലോകത്തും നമ്മള്‍ ഒരുമിച്ച് പ്രവര്‍ത്തിക്കണം. ഭാഷ, മതം, ദേശീയത, വിദ്യാഭ്യാസം, വംശം, സമൂഹം എന്നിവയൊന്നും പരിഗണിക്കാതെ കൊറോണ വൈറസ് എല്ലാവരുടെയും പൊതു ശത്രുവാണ്. ഇതിനെതിരായ പോരാട്ടത്തിലും വിവേചനമുണ്ടാകരുതെന്നും അദ്ദേഹം വ്യക്തമാക്കി. പകർച്ചവ്യാധി പടർന്നപ്പോൾ കൊറോണ സമയത്ത് ഹിന്ദു സമൂഹം നടത്തിയ സേവനങ്ങള്‍ മുസ്ലിങ്ങളെ രാജ്യം എങ്ങനെ പരിപാലിക്കുന്നു എന്നതിന്റെ തെളിവാണ്. കൊറോണ വ്യാപനത്തില്‍ ചൈനയുടെ പങ്കിനെക്കുറിച്ച് ആര്‍എസ്‌എസ് പോലുള്ള സംഘടനക്ക് ഇതേക്കുറിച്ച് അഭിപ്രായം പറയാന്‍ കഴിയില്ലെന്നും ഇതൊക്കെ അന്വേഷിണ്ടേത് അന്താരാഷ്ട്ര സമൂഹമാണെന്നുമായിരുന്നു ഹൊസബലെയുടെ പ്രതികരണം.
Summary: Muslims spreading Corona virus is a perception, not a reality: RSS

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.