പണം മരത്തില്‍ കായ്ക്കില്ലെന്ന് പ്രധാനമന്ത്രി

 


പണം മരത്തില്‍ കായ്ക്കില്ലെന്ന് പ്രധാനമന്ത്രി
ന്യൂഡല്‍ഹി: രാജ്യതാല്‍പര്യം മുന്‍നിറുത്തിയാണ് കേന്ദ്രസര്‍ക്കാരിന് കടുത്ത തീരുമാനങ്ങള്‍ എടുക്കേണ്ടി വന്നതെന്ന് പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ്. തൃണമൂല്‍ കോണ്‍ഗ്രസ് യു പി എ സര്‍ക്കാരിനുള്ള പിന്‍തുണ പിന്‍വലിച്ച സാഹചര്യത്തില്‍ രാഷ്ര്ടപത്തെ അഭിസംബോധന ചെയ്യുകയായിരുന്നു പ്രധാനമന്ത്രി.

ജനങ്ങള്‍ക്ക് കാര്യങ്ങള്‍ അറിയേണ്ട അവകാശമുണ്ട്. ജനക്ഷേമത്തിനായി സര്‍ക്കാരിന് നടപടികള്‍ സ്വീകരിക്കേണ്ടതുണ്ട്. ആരോഗ്യം, വിദ്യാഭ്യാസം, ഭക്ഷ്യ സുരക്ഷ തുടങ്ങിയവ കണക്കിലെടുക്കണം.

സാമ്പത്തിക പ്രതിസന്ധി ലോകത്തെ ഗ്രസിച്ചിരിക്കുകയാണ്. നമ്മുടെ രാജ്യത്തെയും ഇത് ബാധിച്ചിട്ടുണ്ട്.

രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ച മന്ദഗതിയിലായത് പരിഹരിക്കണം. ഇതിനാണ് ഇന്ധന വില വര്‍ദ്ധിപ്പിച്ചതും പരിഷ്‌കരണ നടപടികളുമായി മുന്നോട്ട് പോകുന്നതും. യുക്തമായ നടപടി സ്വീകരിച്ചില്ലെങ്കില്‍ വിദേശ നിക്ഷേപകര്‍ രാജ്യത്ത് നിക്ഷേപത്തിന് മടിക്കും. പണം മരത്തില്‍ കായ്ക്കില്ലെന്ന് ഓര്‍ക്കണം- പ്രധാനമന്ത്രി പറഞ്ഞു.

മണ്ണെണ്ണയുടെ വില വര്‍ദ്ധിപ്പിച്ചിട്ടില്ല. നേരിട്ടുളള വിദേശ നിക്ഷേപം വഴി ചെറുകിട വ്യാപാരികള്‍ക്ക് ദോഷമുണ്ടാകില്ല. യു പി എ സര്‍ക്കാര്‍ സാധാരണക്കാരന്റേതാണ്. രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ച മെച്ചപ്പെടുത്താന്‍ തന്നാല്‍ കഴിയുന്നതെല്ലാം ചെയ്യുമെന്ന് പ്രതിജ്ഞ ചെയ്യുന്നതായും പ്രധാനമന്ത്രി പറഞ്ഞു.

രാജ്യത്തെ വളര്‍ച്ചയിലേക്ക് നയിക്കാന്‍ തന്നെ പിന്‍തുണയ്ക്കണമെന്ന് അദ്ദേഹം ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു. പ്രതിപക്ഷത്തിന്റെ കുപ്രചരണങ്ങളില്‍ വീഴരുതെന്നും മന്‍മോഹന്‍ സിംഗ് അഭ്യര്‍ത്ഥിച്ചു.

keywords: national, Manmohan Singh, Financial reforms, 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia