ലഖ്നൗ: മുസാഫര്‍നഗര്‍ കലാപം തടയുന്നതില്‍ യുപി മുഖ്യമന്ത്രി അഖിലേഷ് യാദവ് പരാജയപ്പെട്ടുവെന്ന ആരോപണം സ്വന്തം പാര്‍ട്ടിയില്‍ നിന്നും ഉയര്‍ന്നതോടെ സമാജ് വാദി പാര്‍ട്ടി നേതാവ് മുലായം സിംഗ് യാദവ് വെട്ടിലായി. ഇതുവരെ കുറഞ്ഞത് 38 പേര് കൊല്ലപ്പെട്ടുവെന്നാണ് അധികൃതര്‍ നല്കുന്ന കണക്കുകള്‍.
യുപി ക്യാബിനറ്റ് മന്ത്രിയും പാര്‍ട്ടിയിലെ പ്രമുഖ മുസ്ലീം നേതാവുമായ അസം ഖാന് കലാപത്തെചൊല്ലി പാര്‍ട്ടിയുമായി ഇടഞ്ഞുനില്‍ക്കുകയാണ്. പാര്‍ട്ടിയുമായുള്ള അഭിപ്രായവിത്യാസത്തെതുടര്ന്ന് ബുധനാഴ്ച നടന്ന ആഗ്ര ദേശീയ എക്സിക്യൂട്ടീവിലും അസം ഖാന് പങ്കെടുത്തില്ല. അനാരോഗ്യം നിമിത്തം മീറ്റിംഗില്‍ പങ്കെടുക്കുന്നില്ലെന്നാണ് അസം ഖാന് പാര്‍ട്ടിയെ അറിയിച്ചത്.
2014ല്‍ നടക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി സ്വീകരിക്കേണ്ട നടപടികളെക്കുറിച്ച് ചര്‍ച്ച ചെയ്യാനാണ് സമാജ് വാദി പാര്‍ട്ടി ആഗ്രയില്‍ യോഗം ചേര്‍ന്നത്.
മുസാഫര്നഗറിലുണ്ടായത് വര്‍ഗീയ സംഘര്‍ഷം മാത്രമാണെന്നും കലാപമല്ലെന്നുമാണ് മുലായം സിംഗ് യാദവ് കഴിഞ്ഞ ദിവസം പ്രതികരിച്ചത്.
മുസ്ലീം സമുദായത്തിന്റെ രക്ഷയ്ക്കെന്ന രീതിയില്‍ സ്ഥാപിക്കപ്പെട്ട സമാജ് വാദി പാര്‍ട്ടിക്ക് മുസ്ലീം സംഘടനകളില്‍ നിന്നും രൂക്ഷവിമര്‍ശനമാണ് ഏറ്റുവാങ്ങേണ്ടിവരുന്നത്. മാത്രമല്ല സംസ്ഥാന സര്‍ക്കാരിനെ പിരിച്ചുവിട്ട് യുപിയില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണമെന്ന് മുസ്ലീം സംഘടനകള്‍ ആവശ്യപ്പെട്ടതും പാര്‍ട്ടിക്ക് കനത്ത തിരിച്ചടിയായി.
SUMMARY: Lucknow: Samajwadi Party chief Mulayam Singh Yadav is feeling the heat from within the party over Akhilesh Yadav's perceived failure in containing communal violence in Muzaffarnagar and surrounding areas, which has claimed at least 38 lives.
Keywords: Muzaffarnagar, Lucknow, Curfew, Army, Death, Uttar Pradesh, Clash, Killed, Media, Obituary, National, Muzaffarnagar, District, Police, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.