മുസാഫര്‍ നഗര്‍ കലാപം: ബി.ജെ.പി. എം.എല്‍.എ. അറസ്റ്റില്‍

 


ലക്‌നൗ: ഉത്തര്‍പ്രദേശിലെ മുസാഫര്‍നഗര്‍ കലാപവുമായി ബന്ധപ്പെട്ട് ബി.ജെ.പി. എം.എല്‍.എ. സുരേഷ് റാണയെ പോലീസ് അറസ്റ്റ് ചെയ്തു. കലാപ സമയത്ത് പ്രകോപനപരമായി പ്രസംഗം നടത്തിയെന്ന കുറ്റത്തിനാണ് റാണയെ അറസ്റ്റ് ചെയ്തത്. 40 ല്‍ അധികം പേരുടെ മരണത്തിനും 44,000 പേരുടെ പലായനത്തിനും ഇടയാക്കിയ മുസാഫര്‍നഗര്‍ കലാപത്തില്‍ നേരത്തെ തന്നെ ചില രാഷ്ട്രീയക്കാരെ പ്രതിചേര്‍ത്തിരുന്നെങ്കിലും ആദ്യമായാണ് ഒരു നേതാവിനെ അറസ്റ്റ് ചെയ്യുന്നത്.
മതവികാരം വ്രണപ്പെടുത്തിയതിന് 188, 153, 335 എന്നീ വകുപ്പുകള്‍ പ്രകാരമാണ് റാണയ്ക്കെതിരെ പോലീസ് കേസെടുത്തത്. ശംലി ജില്ലയില്‍ നിന്നുള്ള എം.എല്‍.എയായ റാണയെ നിയമസഭയില്‍ നിന്നിറങ്ങി ബി.ജെ.പി. ഓഫിസിലേക്ക് പോകുംവഴിയാണ് പോലീസ് അറസ്റ്റ് ചെയ്തത്. റാണ ഉള്‍പെടെ 16 നേതാക്കള്‍ക്കെതിരെ ബുധനാഴ്ച മുസഫര്‍നഗര്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് ജാമ്യമില്ലാ അറസ്റ്റ് വാറന്‍ഡ് പുറപ്പെടുവിച്ചിരുന്നു.

മുസാഫര്‍ നഗര്‍ കലാപം: ബി.ജെ.പി. എം.എല്‍.എ. അറസ്റ്റില്‍കലാപത്തിന് പ്രേരണ നല്‍കിയ ബി.ജെ.പി. എം.എല്‍.എ. ഭര്‍തേന്ദുസിങിനെ അറസ്റ്റ് ചെയ്യാനെത്തിയ പോലീസിനെ പ്രവര്‍ത്തകര്‍ തടഞ്ഞു. തുടര്‍ന്ന് എം.എല്‍.എയെ അറസ്റ്റ് ചെയ്യാനാകാതെ പോലീസ് മടങ്ങുകയായിരുന്നു.

അതേസമയം കൂടുതല്‍ എം.എല്‍.എമാരെ അറസ്റ്റ് ചെയ്യുന്നതിന് മുമ്പ് അതിനെ പ്രതിരോധിക്കാനാണ് ബി.ജെ.പിയുടെ തീരുമാനം. കഴിഞ്ഞദിവസം ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി അഖിലേഷ് യാദവിനെ വെല്ലുവിളിച്ച് ഉമാഭാരതി രംഗത്തു വന്നിരുന്നു. ബി.ജെ.പി. എം.എല്‍.എമാരെ അറസ്റ്റ് ചെയ്തു നോക്കൂ, അപ്പോള്‍ കാണാമെന്നായിരുന്നു ഉമാഭാരതിയുടെ വെല്ലുവിളി.

Also read:
കൊലക്കേസ് പ്രതിയെ ജീവപര്യന്തം തടവിന് ശിക്ഷിച്ചു

SUMMARY: Lucknow: Under fire for its handling of the Muzaffarnagar riots, the Uttar Pradesh police finally acted on Friday and arrested Bhartiya Janata Party MLA Suresh Rana on charges of making provocative speeches to cause riots.

Keywords : BJP, MLA, Arrest, Riot, Uttar Pradesh, National, Police, Court, Suresh Rana, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia