മുസാഫര്‍നഗര്‍ കലാപം: പ്രതിപട്ടികയില്‍ ഡല്‍ഹി പോലീസ് കോണ്‍സ്റ്റബിളും

 


മുസാഫര്‍നഗര്‍: (www.kvartha.com 24.11.2014) മുസാഫര്‍നഗര്‍ കലാപക്കേസ് പ്രതിപട്ടികയില്‍ ഡല്‍ഹി പോലീസ് കോണ്‍സ്റ്റബിളിന്റെ പേരും. തീവെപ്പ്, മോഷണം തുടങ്ങിയ കുറ്റകൃത്യങ്ങളിലാണ് പോലീസുകാരന്റെ പേരും ഉള്‍പ്പെടുത്തിയിരിക്കുന്നത്. കലാപക്കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘം സമര്‍പ്പിച്ച കുറ്റപത്രത്തിലാണ് പോലീസുകാരന്റെ പേരുള്ളത്.

ആകെ 13 പ്രതികളുടെ പേരുകളാണ് കുറ്റപത്രത്തിലുള്ളത്. ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റിന് പ്രത്യേക അന്വേഷണ സംഘത്തലവന്‍ രാം രത്തന്‍ സിംഗാണ് കുറ്റപത്രം സമര്‍പ്പിച്ചത്.

മുസാഫര്‍നഗര്‍ കലാപം: പ്രതിപട്ടികയില്‍ ഡല്‍ഹി പോലീസ് കോണ്‍സ്റ്റബിളുംഡല്‍ഹി പോലീസ് കോണ്‍സ്റ്റബിള്‍ അനൂജ് കുമാര്‍, രാജേന്ദര്‍, കല, ധര്‍മ്മേന്ദര്‍, ബിജേന്ദര്‍, ഋഷിദേവ്, കിര്‍ഷാന്‍, ബിട്ടു, ലോകേന്ദര്‍, നിസു, ബ്രഹ്മ, അമിത് കുമാര്‍, നരേന്ദര്‍ എന്നിവരുടെ പേരുകളാണ് കുറ്റപത്രത്തിലുള്ളത്.

SUMMARY: Muzaffarnagar: The Special Investigation Team probing the Muzaffarnagar riots has chargesheeted 13 people, including a Delhi Police constable, in arson and loot cases during the riots last year.

Keywords: Muzafarnagar Riots, Delhi Police Constable, Chargesheet, Accused,
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia