കലാപ സാധ്യതയുണ്ടെന്ന് അഖിലേഷിന് മുന്നറിയിപ്പ് നല്‍കിയിരുന്നു: ഷിന്‍ഡെ
Sep 10, 2013, 10:22 IST
മുസാഫര്‍നഗര്‍: മുപ്പതിലേറെ പേര് കൊല്ലപ്പെട്ട മുസാഫര്‍നഗര്‍ കലാപത്തില്‍ യുപി മുഖ്യമന്ത്രി അഖിലേഷ് യാദവ് കൈകൊണ്ട നടപടികളെ വിമര്‍ശിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി സുശീല്‍ കുമാര്‍ ഷിന്‍ഡേയും രംഗത്തെത്തി. ഇതുവരെ 31 പേരാണ് കലാപത്തില്‍ കൊല്ലപ്പെട്ടത്. കലാപസാധ്യതയുണ്ടെന്ന് കേന്ദ്രം അഖിലേഷ് യാദവിന് നേരത്തേ മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്ന് ഷിന്‍ഡേ വ്യക്തമാക്കി. ഇതോടെ കലാപത്തെ ഒഴിവാക്കാനുള്ള ശ്രമങ്ങള്‍ അഖിലേഷ് യാദവ് സര്‍ക്കാര്‍ കൈകൊണ്ടില്ലെന്ന വിമര്‍ശനങ്ങള്‍ രൂക്ഷമായി.
കലാപം പൊട്ടിപ്പുറപ്പെടുന്നതിന് മണിക്കുറുകള്‍ക്ക് മുന്‍പേ കേന്ദ്രമന്ത്രി യാദവിനെ ഫോണില്‍ വിളിച്ച് മുന്നറിയിപ്പ് നല്കിയുരുന്നുവെന്നാണ് ഷിന്‍ഡേ മാധ്യമങ്ങളോട് പറഞ്ഞത്. മുന്‍പും ഇത്തരത്തിലുള്ള മുന്നറിയിപ്പുകള്‍ നല്‍കിയിരുന്നു. എന്നാല്‍ കലാപം നിയന്ത്രിക്കുന്നതില്‍ യുപി സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്ന വാദത്തോട് തനിക്ക് യോജിപ്പില്ലെന്നും ഷിന്‍ഡെ പറഞ്ഞു.
പ്രസിഡന്റ് ഭരണം ഏര്‍പ്പെടുത്തുമോ എന്ന ചോദ്യത്തിന് സ്ഥിതിഗതികള്‍ കാത്തിരുന്നുകാണാമെന്നായിരുന്നു ഷിന്‍ഡെയുടെ മറുപടി.
SUMMARY: Muzaffarnagar: 31 people have been killed in the communal violence that has ripped through Muzaffarnagar in Western Uttar Pradesh. Chief Minister Akhilesh Yadav is under attack for failing to stop the riots, though there were plenty of warning signs.
Keywords: Uttar Pradesh, Clash, Killed, Media, Obituary, National, Muzaffarnagar, District, Police, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.