PM Modi | തനിക്ക് സ്വന്തമായൊരു വീട് പോലും ഇല്ല; ബി ജെ പി സര്‍കാര്‍ രാജ്യത്തെ 4 കോടി പാവപ്പെട്ട ജനങ്ങള്‍ക്ക് അടച്ചുറപ്പുള്ള വസതി നല്‍കിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

 


ഭോപാല്‍: (KVARTHA) ബി ജെ പി സര്‍കാര്‍ രാജ്യത്തെ നാല് കോടി പാവപ്പെട്ട ജനങ്ങള്‍ക്ക് അടച്ചുറപ്പുള്ള വീടുണ്ടാക്കി നല്‍കിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. എന്നാല്‍ തനിക്ക് സ്വന്തമായൊരു വീട് പോലും ഇല്ലെന്നും മോദി പറഞ്ഞു. മധ്യപ്രദേശിലെ സത്‌നയില്‍ നിയമസഭ തിരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു മോദി. കോണ്‍ഗ്രസിനെ രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തു.

PM Modi | തനിക്ക് സ്വന്തമായൊരു വീട് പോലും ഇല്ല; ബി ജെ പി സര്‍കാര്‍ രാജ്യത്തെ 4 കോടി പാവപ്പെട്ട ജനങ്ങള്‍ക്ക് അടച്ചുറപ്പുള്ള വസതി നല്‍കിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

നിങ്ങളുടെ ഓരോ വോടും മധ്യപ്രദേശില്‍ വീണ്ടും ബിജെപി സര്‍കാരിനെ അധികാരത്തിലെത്തിക്കുന്നതിന് സഹായിക്കും. നിങ്ങളുടെ ഓരോ വോടും ഡെല്‍ഹിയിലിരിക്കുന്ന മോദിക്ക് ശക്തിപകരും. നിങ്ങളുടെ ഓരോ വോടും അഴിമതി നിറഞ്ഞ കോണ്‍ഗ്രസിനെ അധികാരത്തിന് നൂറ് മൈല്‍ അകലെ നിര്‍ത്തും. ഓരോ വോടിനും മൂന്ന് മെച്ചമാണുള്ളത്. അതാണ് ത്രിശക്തി എന്നും മോദി പറഞ്ഞു.

കോണ്‍ഗ്രസിന്റെ കാലത്ത് അനധികൃതമായി സര്‍കാറിന്റെ സഹായം വാങ്ങിയിരുന്ന 10 കോടി പേരെയാണ് തന്റെ സര്‍കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം ഗുണഭോക്തൃ പട്ടികയില്‍ നിന്ന് പുറത്താക്കിയത് എന്നും മോദി പറഞ്ഞു. 2.75 ലക്ഷം കോടി രൂപയാണ് സര്‍കാര്‍ ഇതുവഴി മിച്ചം വെച്ചത്. ഈ നീക്കം കോണ്‍ഗ്രസിനെ സാരമായി ബാധിച്ചതുകൊണ്ടാണ് അവര്‍ എനിക്കെതിരെ ആരോപണങ്ങളുന്നയിക്കുന്നത് എന്നും മോദി പറഞ്ഞു.

സമീപകാലത്ത് ഞാന്‍ എവിടെ പോയാലും ആളുകള്‍ ചോദിക്കുന്നത് അയോധ്യയിലെ രാമക്ഷേത്രത്തിന്റെ ഉദ്ഘാടനത്തെ കുറിച്ചാണെന്നും രാജ്യത്താകെ ആഹ്ലാദത്തിന്റെ അലയടിയാണ് കാണുന്നത് എന്നും മോദി പറഞ്ഞു. നവംബര്‍ 17നാണ് മധ്യപ്രദേശില്‍ നിയമസഭ തിരഞ്ഞെടുപ്പ്. 230 സീറ്റുകളിളാണ് ജനവിധി തേടുന്നത്. മറ്റ് നാല് സംസ്ഥാനങ്ങളോടൊപ്പം ഡിസംബര്‍ മൂന്നിനാണ് മധ്യപ്രദേശിലെയും ഫലപ്രഖ്യാപനം.

Keywords:  My govt made 4 crore pucca houses for poor but none for myself: PM Modi in poll-bound MP, Bhopal, News, House Built, PM Modi, Politics, Criticism, Congress, BJP, National News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia