നിര്‍മല സീതാരാമന്‍ അവതരിപ്പിച്ചത് കൃത്യതയും വ്യക്തതയും ഇല്ലാത്ത ബജറ്റ്; വിമര്‍ശനവുമായി എന്‍ കെ പ്രേമചന്ദ്രന്‍ എം പി

 



ന്യൂഡെല്‍ഹി: (www.kvartha.com 01.02.2022) നിര്‍മല സീതാരാമന്‍ അവതരിപ്പിച്ച കേന്ദ്ര ബജറ്റിനെ വിമര്‍ശിച്ച് എന്‍ കെ പ്രേമചന്ദ്രന്‍ എം പി. കൃത്യതയും വ്യക്തതയും ഇല്ലാത്ത ബജറ്റാണ് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ അവതരിപ്പിച്ചതെന്നും ധനസംബന്ധമായ കാര്യങ്ങളില്‍ വ്യക്തതയില്ലെന്നും പ്രേമചന്ദ്രന്‍ വിമര്‍ശിച്ചു.

നിലവിലുള്ള പദ്ധതികള്‍ക്ക് പ്രധാനമന്ത്രിയുടെ പേര് നല്‍കല്‍ മാത്രമാണ് നടന്നതെന്നും പ്രേമചന്ദ്രന്‍ വിമര്‍ശിച്ചു. നയപ്രഖ്യാപനത്തിന് സമാനമായ രീതിയിലായിരുന്നു ബജറ്റ് അവതരണം. ഉള്ളടക്കം സംബന്ധിച്ച് എം പിമാര്‍ക്ക് പോലും വിവരം കിട്ടിയിട്ടില്ല. ആരോഗ്യരംഗം അടക്കം വിവിധ സെക്ടറുകളില്‍ പുതിയ പദ്ധതികളില്ല. തൊഴിലിലായ്മയെ പറ്റി ഒരു കാര്യവും ബജറ്റില്‍ പരാമര്‍ശിച്ചിട്ടില്ലെന്നും ഡിജിറ്റല്‍ ബജറ്റ് എന്ന പേരില്‍ സാധാരണക്കാര്‍ക്ക് വിവരങ്ങള്‍ ലഭിക്കാത്ത അവസ്ഥയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

നിര്‍മല സീതാരാമന്‍ അവതരിപ്പിച്ചത് കൃത്യതയും വ്യക്തതയും ഇല്ലാത്ത ബജറ്റ്; വിമര്‍ശനവുമായി എന്‍ കെ പ്രേമചന്ദ്രന്‍ എം പി


കേന്ദ്ര ബജറ്റ് 2022 നെ വിമര്‍ശിച്ച് സിപിഎം ജനറല്‍ സെക്രടറി സീതാറാം യെച്ചൂരിയും രംഗത്തെത്തി. രാജ്യത്തെ 10 ശതമാനം അതിസമ്പന്നര്‍ 75 ശതമാനം സമ്പത്തും കയ്യടക്കിവച്ചിരിക്കുന്ന സ്ഥിതിയാണ്. 60 ശതമാനം പേരുടെ കയ്യിലുള്ളത് വെറും അഞ്ച് ശതമാനത്തില്‍ താഴെ സമ്പത്താണ്. മഹാമാരി കാലത്ത് വന്‍ സമ്പത്ത് ഉണ്ടാക്കിയവരില്‍ നിന്ന് എന്തുകൊണ്ട് കൂടുതല്‍ നികുതി ഈടാക്കുന്നില്ലെന്ന ചോദ്യവും സീതാറാം യെച്ചൂരി ഉന്നയിച്ചു.

Keywords:  News, National, India, Budget, Criticism, N K Premachandran criticizes Nirmala Sitharaman Budget 2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia