തിന്നുകയുമില്ല, തീറ്റിക്കുകയുമില്ല! മുംബൈയില്‍ മാംസ നിരോധനം; വിവാദം
Sep 8, 2015, 22:56 IST
മുംബൈ: (www.kvartha.com 08.09.2015) ബീഫ് നിരോധനത്തിന് തൊട്ടുപിന്നാലെ മുംബൈയില്‍ മാംസ നിരോധനം. നാലു ദിവസത്തേയ്ക്കാണ് നിരോധനം. ഇതേ തുടര്‍ന്ന് നഗരത്തിലെ അറവ് ശാലകള്‍ അടച്ചുപൂട്ടാന്‍ ബൃഹാന്‍ മുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു.
ജൈന മതക്കാരുടെ വ്രതാനുഷ്ഠാനത്തെ തുടര്‍ന്നാണ് മാംസത്തിന് നിരോധനമേര്‍പ്പെടുത്തിയത്. സെപ്റ്റംബര്‍ 10, 13, 17, 18 തീയതികളിലാണ് വ്രതം.
ബിജെപി ഭരിക്കുന്ന മിറ ഭയാന്ദര്‍ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ പ്രദേശത്ത് 8 ദിവസത്തേയ്ക്ക് മാംസ വില്പന നിരോധിച്ചതിന് പിന്നാലെയാണ് ബി.എം.സി ഉത്തരവ് പാസാക്കിയത്. വിശ്വമൈത്ര ട്രസ്റ്റ് അഹിംസ സംഘത്തിന്റെ ആവശ്യപ്രകാരമായിരുന്നു നിരോധനം.
ബീഫിനും ആട്ടിറച്ചിക്കും മാത്രമാണ് നിരോധനമേര്‍പ്പെടുത്തിയിരിക്കുന്നത്. അതേസമയം ചിക്കനും മല്‍സ്യത്തിനും നിരോധനമില്ലെന്നതും ശ്രദ്ധേയമാണ്.
അതേസമയം നിരോധനം വോട്ട് ബാങ്ക് രാഷ്ട്രീയമാണെന്ന ആരോപണം ഉയര്‍ന്നിട്ടുണ്ട്. നിരോധനത്തിനെതിരെ മുസ്ലീം സംഘടനകളും ബിജെപിയുടെ സഖ്യകക്ഷിയായ ശിവസേനയും രംഗത്തെത്തിയിട്ടുണ്ട്.
SUMMARY: After beef ban, the Brihanmumbai Municipal Corporation (BMC) ordered the slaughter houses be shut for four days in Mumbai during the Jain fasting period called Paryushan which starts on September 10, 13, 17 and 18.
Keywords: BMC, Meat Ban, Mumbai, BJP, Shiv Sena

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.