ന്യൂഡല്‍ഹി: നരേന്ദ്ര മോഡി മന്ത്രിസഭയിലെ ഏക മുസ്ലീം പ്രതിനിധിയായി നജ്മ ഹെപ്ത്തുല്ല. 2004ലാണ് നജ്മ ബിജെപിയിലെത്തുന്നത്. നജ്മ രാജസ്ഥാനില്‍ നിന്ന് ജൂലൈ 2004ലാണ് രാജ്യസഭയിലെത്തുന്നത്. 2010 വരെ നജ്മ രാജ്യസഭാംഗമായിരുന്നു. രാജ്യസഭ ഉപാദ്ധ്യക്ഷയായും നജ്മ സേവനമനുഷ്ഠിച്ചിട്ടുണ്ട്. പിന്നീട് 2012ല്‍ മദ്ധ്യപ്രദേശില്‍ നിന്ന് അവര്‍ ലോക്‌സഭയിലെത്തി.
സ്വാതന്ത്ര്യ സമര സേനാനി മൗലാന അബ്ദുല്‍ കലാം ആസാദിന്റെ പേരമകളാണ് നജ്മ. സ്വാതന്ത്ര്യാനന്തര ഇന്ത്യയുടെ ആദ്യ വിദ്യാഭ്യാസ മന്ത്രിയായിരുന്നു മൗലാന അബ്ദുല്‍ കലാം. ബോളീവുഡ് താരം അമീര്‍ ഖാന്റെ അടുത്ത ബന്ധുകൂടിയാണിവര്‍.
2007 ആഗസ്റ്റില്‍ നടന്ന വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ നജ്മ മല്‍സരിച്ചെങ്കിലും 233 വോട്ടിന് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ഹമീദ് അന്‍സാരിയോട് പരാജയപ്പെട്ടു. മദ്ധ്യപ്രദേശിലെ ഭോപാലില്‍ 1940 ഏപ്രില്‍ 13നാണ് നജ്മ ഹെപ്ത്തുല്ല ജനിച്ചത്.
അതേസമയം നജ്മയുടെ മന്ത്രിസ്ഥാനം സംബന്ധിച്ച് ഔദ്യോഗീക പ്രഖ്യാപനം ഉണ്ടായിട്ടില്ല. പാര്‍ട്ടി ഏല്‍പിക്കുന്ന ഏത് ഉത്തരവാദിത്വവും ഏറ്റെടുക്കുമെന്നായിരുന്നു ഇത് സംബന്ധിച്ച് നജ്മയുടെ പ്രതികരണം.
SUMMARY: There are seven women MPs being sworn in to the Cabinet, showing the focus on women in the new regime. Najma Heptullah, among the seven, is the only Muslim MP in the Cabinet.
Keywords: Nejma Heptullah, BJP, Cabinet, Narendra Modi,

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.