മോഡിക്ക് ഇന്ത്യയുടെ ബ്രാൻഡ് അംബാസഡറാകാൻ കഴിയില്ല: സൽമാൻ ഖുർഷിദ്

 


ന്യൂഡൽഹി: മോഡിക്ക് ഇന്ത്യയുടെ ബ്രാൻഡ് അംബാസഡറാകാൻ കഴിയില്ലെന്ന് വിദേശകാര്യമന്ത്രി സൽമാൻ ഖുർഷിദ്. യുഎസ് അംബാസഡർ നാൻസി പവ്വലുമായി മോഡി കൂടിക്കാഴ്ച നടത്തുന്നതിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യയുടെ പുരോഗതി പാശ്ചാത്യർക്കുമുൻപിൽ വ്യക്തമാക്കാൻ മോഡിക്ക് കഴിയുമോയെന്ന ചോദ്യത്തിനുള്ള മറുപടിയായാണ് ഖുർഷിദ് മോഡിക്കെതിരെ ആഞ്ഞടിച്ചത്.


മോഡിക്ക് ഇന്ത്യയുടെ ബ്രാൻഡ് അംബാസഡറാകാൻ കഴിയില്ല: സൽമാൻ ഖുർഷിദ്2002ലെ ഗുജറാത്ത് കലാപത്തെതുടർന്നാണ് നരേന്ദ്ര മോഡിയുമായി യുഎസ് അകലം പാലിച്ചത്. എന്നാൽ വരുന്ന ലോക്സഭ തിരഞ്ഞെടുപ്പിൽ ബിജെപി വിജയിക്കുകയും മോഡി പ്രധാനമന്ത്രിയാകുകയും ചെയ്യുമെന്ന സർവേ റിപോർട്ടുകളുടെ അടിസ്ഥാനത്തിൽ മോഡി വിരോധം പിൻ വലിക്കാനുള്ള തീരുമാനത്തിലാണ് യുഎസ്.

ഇതിന്റെ ആദ്യപടിയായി ലോക്സഭ തിരഞ്ഞെടുപ്പിന് ശേഷം വരുന്ന സർക്കാരുമായും യുഎസ് നല്ല ബന്ധം പുലർത്തുമെന്ന് അധികൃതർ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഇതിനുശേഷമാണ് മോഡിയുമായി കൂടിക്കാഴ്ച നടത്താൻ നാൻസി പവ്വൽ സന്നദ്ധത പ്രകടിപ്പിച്ചത്.

SUMMARY:
New Delhi: Even as US Ambassador to India Nancy Powell plans to meet Bharatiya Janata Party's prime ministerial candidate for 2014 General elections, Narendra Modi, later this week, External Affairs Minister Salman Khurshid on Tuesday slammed the Gujarat Chief Minister saying that he cannot be the brand ambassador of India.

K eywords: Narendra Modi, Salman Khurshid, United States of America, Bharatiya Janata Party, 2002 Gujarat riots, Indian National Congress
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia