മോഡി വഡോദരയില്‍ നാമനിര്‍ദേശ പത്രിക സമര്‍പിച്ചു

 


വഡോദര: (www.kvartha.com 09.04.2014) ഗുജറാത്ത് മുഖ്യമന്ത്രിയും  ബിജെപിയുടെ പ്രധാനമന്ത്രി സ്ഥനാര്‍ത്ഥിയുമായ  നരേന്ദ്ര മോഡി ഗുജറാത്തിലെ വഡോദരയില്‍ നിന്ന് നാമനിര്‍ദേശ പത്രിക സമര്‍പിച്ചു.

 നൂറു കണക്കിന് പ്രവര്‍ത്തകരുടെ അകമ്പടിയോടെ റോഡ്‌ഷോ നടത്തിയാണ് മോഡി പത്രിക സമര്‍പിക്കാനെത്തിയത്. മോഡിയുടെ മുഖമുള്ള മാസ്‌ക്കും കാവിത്തൊപ്പിയും ധരിച്ച പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളിച്ചുകൊണ്ടാണ് മോഡിയെ പത്രിക സമര്‍പിക്കാന്‍ എത്തിച്ചത്.

മോഡിയുടെ തെരഞ്ഞെടുപ്പ് ചിഹ്നമായ താമര പതിച്ച തുറന്ന ജീപ്പിലൂടെയാണ് മോഡി റോഡ് ഷോ സംഘടിപ്പിച്ചത്. നാലു കിലോമീറ്ററോളം റോഡ് ഷോ നടത്തിയ ശേഷമാണ് മോഡി നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാന്‍ കലക്ട്രേറ്റിലെത്തിയത്.

മോഡിയെ നാമനിര്‍ദേശം ചെയ്തവരില്‍ ഒരാളും  വഡോദരയില്‍ ചായക്കച്ചവടം നടത്തുകയും ചെയ്യുന്ന കിരണ്‍ മഹീദയും മോഡിയെ അനുഗമിച്ചിരുന്നു. നാല് സെറ്റ് പത്രികകളാണ് മോഡിക്ക് വേണ്ടി സമര്‍പിച്ചത്.ബി.ജെ.പിയുടെ ശക്തികേന്ദ്രമായ വഡോദരയില്‍ കഴിഞ്ഞ 12 വര്‍ഷമായി മോഡിക്ക് പകരം വെക്കാന്‍ ഇതുവരെ ആരും ഉണ്ടായിട്ടില്ല.   2009 ല്‍ 1.5 ലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് മോഡി വിജയിച്ചത്.

കോണ്‍ഗ്രസിന്റെ മദുസൂദന്‍ മിസ്ത്രിയാണ്  മോഡിക്കെതിരെ മത്സരിക്കുന്നത്. ഇദ്ദേഹം കഴിഞ്ഞ ശനിയാഴ്ച പത്രിക സമര്‍പിച്ചിരുന്നു. വഡോദരക്കു പുറമെ യു.പിയിലെ വാരാണസിയിലും മോഡി മത്സരിക്കുന്നുണ്ട്. വഡോദരയില്‍ ഏപ്രില്‍ 30നാണ് വോട്ടെടുപ്പ്.

മോഡി വഡോദരയില്‍ നാമനിര്‍ദേശ പത്രിക സമര്‍പിച്ചു

കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ വഡോദര പാര്‍ലമെന്റ് മണ്ഡലത്തിലെ  ഏഴ്
നിയമസഭാ മണ്ഡലങ്ങളില്‍ ഒന്നില്‍ മാത്രമാണ്  ബിജെപി പരാജയപ്പെട്ടത്. മറ്റ് ആറ് സീറ്റുകളും ബി ജെ പി തൂത്തുവാരി. ഏഴാം മണ്ഡലത്തില്‍ നിന്നും വിജയിച്ച സ്വതന്ത്ര സ്ഥാനാര്‍ത്ഥി പിന്നീട് ബിജെപിയില്‍ ചേരുകയായിരുന്നു.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം  

Also Read:
ലോറി നിയന്ത്രണം വിട്ട് കൊക്കയിലേക്ക് മറിഞ്ഞ് ഡ്രൈവര്‍ മരിച്ചു

Keywords:  Narendra Modi files nomination in Vadodara after grand roadshow, Gujarat, Chief Minister, BJP, Congress, Lok Sabha, Election-2014, Parliament, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia