നരേന്ദ്രമോഡിയും രണ്ട് ഭാര്യമാരും

 


നരേന്ദ്രമോഡിയും രണ്ട് ഭാര്യമാരും
അഹമ്മദാബാദ്: ഗുജറാത്തിലെ തിരഞ്ഞെടുപ്പ് രംഗം ചൂടുപിടിക്കവേ മുഖ്യമന്ത്രി മോഡിക്ക് സമാനമായ പ്രശസ്തിയിലേയ്ക്കുയരുകയാണ് രണ്ട് ഭാര്യമാർ. മണിനഗറിൽ നിന്നും മോഡിക്കെതിരെ മൽസരിക്കുന്ന ശ്വേത ഭട്ടും ഗുജറാത്ത് മുൻ ആഭ്യന്തരമന്ത്രി ഹരേൻ പാണ്ഡ്യയുടെ ഭാര്യ ജഗ്രുതി പാണ്ഡ്യയുമാണ് പ്രശസ്തരായ രണ്ട് വനിതകൾ. സസ്പെൻഷനിലായ സഞ്ജീവ് ഭട്ട് ഐപിഎസിന്റെ ഭാര്യയാണ് ശ്വേതാ ഭട്ട്. കോൺഗ്രസിന്റെ പിന്തുണയോടെയാണ് ശ്വേത മോഡിക്കെതിരെ മൽസര രംഗത്തേയ്ക്കിറങ്ങിയത്.

നരേന്ദ്രമോഡിയും രണ്ട് ഭാര്യമാരും
2002ൽ ഗുജറാത്ത് ആഭ്യന്തരമന്ത്രിയായിരുന്ന ഹരേൺ പാണ്ഡ്യയുടെ ഭാര്യ ജഗ്രുതി പാണ്ഡ്യ വലത് വിഎച്ച്പിയുടെ പിന്തുണയോടെയാണ് മൽസരരംഗത്തുള്ളത്. ശ്വേതാ ഭട്ടും ജഗ്രുതി പാണ്ഡ്യയും രണ്ട് വിത്യസ്ത ആശയങ്ങളുള്ള രാഷ്ട്രീയപാർട്ടികളിലെ മൽസരാർത്ഥികളാണെങ്കിലും ഇരുവരുടേയും തിരഞ്ഞെടുപ്പ് പ്രചാരണത്തിന് സമാനതകളുണ്ട്. ഇരുവരും ലക്ഷ്യമിടുന്നത് മോഡിയെയാണ്. ഗുജറാത്ത് വംശഹത്യയിൽ മോഡിയുടെ പങ്ക് ജനങ്ങൾക്കിടയിലേയ്ക്ക് എത്തിക്കാനാണ് ഇരുവരും തിരഞ്ഞെടുപ്പ് പ്രചാരണപരിപാടികളെ പരമാവധി പ്രയോജനപ്പെടുത്തുന്നത്. ബിജെപിയിലെ പ്രബലനായ കേശുഭായ് പട്ടേലിന്റെ പരോക്ഷമായ പിന്തുണ ജഗ്രുതിക്ക് ലഭിക്കുന്നുണ്ടെന്നതിനാൽ തന്നെ മോഡിക്കെതിരെ ശക്തമായ പടവാളായാണ് വലത് വിഎച്ച്പി ജഗ്രുതിയെ ഉയർത്തിക്കൊണ്ടുവന്നിരിക്കുന്നത്.

നരേന്ദ്രമോഡിയും രണ്ട് ഭാര്യമാരും
ഗുജറാത്ത് വംശഹത്യയ്ക്ക് ശേഷം അന്നത്തെ ആഭ്യന്തരമന്ത്രിയായിരുന്ന ഹരേൺ പാണ്ഡ്യക്കെതിരെ വിമർശനങ്ങൾ ഉയർന്നിരുന്നു. എന്നാൽ പ്രഭാതസവാരിക്കിടെ അജ്ഞാത വാഹനമിടിച്ച് ഹരേൺ പാണ്ഡ്യ കൊല്ലപ്പെടുകയാണുണ്ടായത്. ഹരേൺ പാണ്ഡ്യയുടെ മരണത്തിനുപിന്നിൽ മോഡിയുടെ കറുത്ത കൈകളാണെന്നാണ് ജഗ്രുതിയുടെ ആരോപണം.

ഡിസംബർ 13നും 17നുമാണ് ഗുജറാത്തിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്നത്. ഫലപ്രഖ്യാപനം ഡിസംബർ 30നാണ്.

SUMMERY: Ahmedabad: There are few who believe that vicissitude will kink Narendra Modi's political horoscope this month. Congress leaders campaign perfunctorily against Mr Modi, as Gujarat gets ready to vote. But the posters for the party feature no national or even local names or faces

Keywords: National, Gujrat, Assembly election, Shweta Bhatt, Jagruti Pandya, Congress, VHP, Kushubai Pattel, Opposing ideologies, Campaigns, Discreetly, Right-wing VHP, Constituencies,
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia