അഹമ്മദാബാദ്: ഗുജറാത്ത് കലാപക്കേസില്‍ മുഖ്യമന്ത്രി നരേന്ദ്ര മോഡിയെ പ്രോസിക്യൂട്ട് ചെയ്യാന്‍ യാതൊരു തെളിവും ഇല്ലെന്ന പ്രത്യേക അന്വേഷണ സംഘത്തിന്റെ റിപോര്‍ട്ട് അഹമ്മദാബാദ് മെട്രോ പൊളിറ്റന്‍ കോടതി ശരിവെച്ചു. ഗുല്‍ബര്‍ഗ് കൂട്ടക്കൊലക്കേസില്‍ മോഡിക്കെതിരെ സാക്കിയ ജാഫ്രി നല്കിയ ഹര്‍ജി കോടതി തള്ളി.
കലാപത്തിനിടെ കൊല്ലപ്പെട്ട കോണ്‍ഗ്രസ് എം.പി എഹ്സന്‍ ജാഫ്രിയുടെ ഭാര്യയാണ് സാക്കിയ ജാഫ്രി. 2002 ഗുജറാത്ത് കലാപക്കേസില്‍ മോഡിക്ക് ക്ലീന്‍ ചിറ്റ് നല്കിയ പ്രത്യേക അന്വേഷണ സംഘത്തിന്റെ നടപടി ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹര്‍ജിയാണ് തള്ളിയത്. സാക്കിയക്ക് മേല്‍കോടതിയെ സമീപിക്കാമെന്നും കോടതി ഉത്തരവില്‍ പറയുന്നു.
നരേന്ദ്ര മോഡി ഉള്‍പ്പെടെ 58 പേര്‍ക്കെതിരെ കേസില്‍ തെളിവില്ലെന്നായിരുന്നു പ്രത്യേക അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. ഗുജറാത്ത് കലാപത്തിന്റെ ഭാഗമായുള്ള ഗുല്‍ബര്‍ഗ് കൂട്ടക്കൊലയില്‍ 69 പേരാണ് കൊല്ലപ്പെട്ടത്.
അഹമ്മദാബാദ് കോടതി നടപടിയെ ചോദ്യം ചെയ്ത് മേല്‍കോടതിയെ സമീപിക്കുമെന്ന് സാക്കിയ ജാഫ്രി പറഞ്ഞു.
SUMMARY: Ahmedabad: In a big relief to BJP's prime ministerial candidate Narendra Modi, an Ahmedabad court on Thursday rejected a petition filed by Zakia Jafri against the closure report of Special Investigation Team (SIT) which gave a clean chit to the Gujarat Chief Minister in connection with the 2002 post-Godhra riots case.
Keywords: Zakia Jafri, Ahmedabad, Narendra Modi, Gujarat riots, Gujarat

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.