മോഡി വഡോദരയ്ക്ക് സമാനമായ സ്ഥലം അദാനി ഗ്രൂപ്പിന് നല്‍കി: രാഹുല്‍ ഗാന്ധി

 


ന്യൂഡല്‍ഹി: അദാനി ഗ്രൂപ്പിനെ ചൊല്ലി ബിജെപിയും കോണ്‍ഗ്രസും ഇടയുന്നു. അദാനി ഗ്രൂപ്പിന് മോഡി വഡോദരയ്ക്ക് സമാനമായ സ്ഥലം പുല്ലുവിലയ്ക്ക് നല്‍കിയെന്നാണ് കോണ്‍ഗ്രസ് ഉപാദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ ആരോപണം. മുംബൈ തീരപ്രദേശത്തിന് സമാനമായ ഗുജറാത്ത് തീരവും അദാനിക്ക് നല്‍കിയതായും രാഹുല്‍ ആരോപിച്ചു.

വഡോദരയ്ക്ക് സമാനമായ സ്ഥലമാണ് അയാള്‍ക്ക് നല്‍കിയത്. എത്ര വിലയ്ക്കാണെന്ന് അറിയുമോ? 300 കോടിക്ക്. മുംബൈക്ക് സമാനമായ തീരദേശവും അയാള്‍ക്ക് കൊടുത്തു പേരെടുത്തു പറയാതെ രാഹുല്‍ ഗാന്ധി വ്യക്തമാക്കി. ഒരു ദേശീയ ചാനലിന് അനുവദിച്ച അഭിമുഖത്തിലാണ് രാഹുല്‍ രൂക്ഷ വിമര്‍ശനം നടത്തിയത്.
മോഡി വഡോദരയ്ക്ക് സമാനമായ സ്ഥലം അദാനി ഗ്രൂപ്പിന് നല്‍കി: രാഹുല്‍ ഗാന്ധി
149 ചതുരശ്ര കിലോ മീറ്ററാണ് വഡോദര. 167 കിമീ നീളമാണ് മുംബൈ തീരപ്രദേശത്തിനുള്ളത്.

ഗുജറാത്ത് വളര്‍ന്നത് അമുല്‍ പോലുള്ള ചെറുകിട സംരംഭങ്ങളിലൂടെയാണ്. എന്നാല്‍ ഗുജറാത്തിന്റെ വികസന മാതൃക നോക്കൂ. ഒരു വ്യവസായിയുടെ വരുമാനം 3,000 കോടിയില്‍ നിന്നും 40,000 കോടിയിലേയ്ക്ക് ഉയര്‍ന്നിരിക്കുന്നു. സംസ്ഥാനത്തിന്റെ മുഴുവന്‍ വരുമാനവും രണ്ടോ മൂന്നോ വ്യക്തികളിലാണ് കേന്ദ്രീകരിച്ചിരിക്കുന്നത്. ഇത്തരം മനോഭാവങ്ങള്‍ രാജ്യത്തെ അപകടത്തിലാക്കും. ഇത്തരം നയങ്ങള്‍ക്കെതിരെയാകും എന്റെ പോരാട്ടം രാഹുല്‍ ഗാന്ധി പറഞ്ഞു.

SUMMARY:
New Delhi: In a strong attack on Adani group perceived to be close to Narendra Modi, Rahul Gandhi said tonight that he had been given land equal to the size of Vadodara at throwaway prices and also the Gujarat coastline of the size of Mumbai coastline.

Keywords: Indian National Congress, Bharatiya Janata Party, Adani group, Narendra Modi, Rahul Gandhi, Vadodara, Gujarat, Elections 2014, Lok Sabha Polls 2014
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia