ന്യൂഡല്‍ഹി: ബിജെപിയുടെ പ്രഖ്യാപിത പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയും കോണ്‍ഗ്രസിന്റെ അപ്രഖ്യാപിത പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയും ആം ആദ്മി പാര്‍ട്ടിയില്‍ അംഗങ്ങളായി. ഇതുകേട്ട് ആരും ഞെട്ടണ്ട. കാരണം വ്യാജന്മാരാണ് മോഡിയുടേയും രാഹുലിന്റേയും പേരില്‍ എ.എ.പിയില്‍ അംഗത്വമെടുത്തത്. ഇവരെകൂടാതെ അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമയും 90കാരന്‍ അടല്‍ ബിഹാരി വാജ്‌പേയിയും ഇന്ത്യയുടെ രാഷ്ട്രപിതാവ് മഹാത്മ ഗാന്ധിയും മോഹന്ദാസ് കരം ചന്ദ് ഗാന്ധിയും ആം ആദ്മിയില്‍ ഇപ്പോള്‍ അംഗങ്ങളാണ്.
രണ്ടോ അതില്‍ കൂടുതലോ തവണയാണ് നരേന്ദ്ര മോഡിയുടെ പേരില്‍ അംഗത്വം വിതരണം ചെയ്തിരിക്കുന്നത്. മോഡിയുടെ പേരില്‍ അംഗത്വമെടുക്കാന്‍ ഓണ്‍ലൈനിലൂടെ അപേക്ഷിച്ച രണ്ട് പേര്‍ക്കും ആം ആദ്മിയുടെ അംഗത്വ സര്‍ട്ടിഫിക്കറ്റ് ലഭിച്ചു.
ഒരു കോടി അംഗങ്ങളെ ലക്ഷ്യമിട്ട് നടത്തുന്ന മെമ്പര്‍ഷിപ്പ് ക്യാമ്പയിനിലൂടെ 12 ദിവസം കൊണ്ട് 50 ലക്ഷം അനുയായികളെയാണ് പാര്‍ട്ടിക്ക് ലഭിച്ചതെന്ന് എ.എ.പി വ്യക്തമാക്കിയിരുന്നു. ജനുവരി 26ഓടെ ഒരു കോടി അംഗങ്ങളാക്കാനുള്ള നെട്ടോട്ടത്തിലാണ് ആം ആദ്മി പാര്‍ട്ടി.
SUMMARY: Arvind Kejriwal should stop worrying about competition in the national election, since "Narendra Modi" and "Rahul Gandhi" are now both members of his Aam Aadmi Party (AAP).
Keywords: Aam Aadmi Party membership, AAP, Arvind Kejriwal, Barack Obama, Mahatma Gandhi, Narendra Modi, Rahul Gandhi, Vajpayee,

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.