വാരണാസിയില്‍ മോഡിയുടെ റാലിക്ക് വിലക്ക്

 


ഡെല്‍ഹി: (www.kvartha.com 07.05.2014)  ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയും ഗുജറാത്ത് മുഖ്യമന്ത്രിയുമായ നരേന്ദ്ര മോഡിയുടെ റാലിക്ക്  അനുമതി നിഷേധിച്ചു.   വ്യാഴാഴ്ച ഉത്തര്‍പ്രദേശിലെ വാരണാസിയില്‍ രണ്ടു റാലികളാണ്  മോഡിയുടെ നേതൃത്വത്തില്‍ നടത്താനിരുന്നത്.  എന്നാല്‍ ജില്ലാ ഭരണകൂടം  ഒരു റാലിക്ക് മാത്രമാണ് അനുമതി നല്‍കിയത്.

റാലി നടത്താനായി മറ്റൊരു പാര്‍ട്ടി നേരത്തെ തന്നെ സ്ഥലം ബുക്ക് ചെയ്തതിനാലാണ് മോഡിക്ക് അനുമതി നല്‍കാതിരുന്നത്. ജില്ലാ ഭരണകൂടത്തിന്റെ നടപടിക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കാന്‍ ഒരുങ്ങുകയാണ് ബിജെപി.

മെയ് 12നാണ് വാരണാസിയില്‍ വോട്ടെടുപ്പ് നടക്കുന്നത്. അതേസമയം ഉത്തര്‍പ്രദേശ് ഭരിക്കുന്ന സമാജ്‌വാദി പാര്‍ട്ടിയുടെ ഇടപെടല്‍ മൂലമാണ് നരേന്ദ്ര മോഡിയുടെ റാലിക്ക് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നതെന്നാണ് ബിജെപി ആരോപിക്കുന്നത്.

വാരണാസിയില്‍ മോഡിയുടെ റാലിക്ക് വിലക്ക്

സ്ഥാനാര്‍ത്ഥിക്ക് സ്വന്തം മണ്ഡലത്തില്‍ റാലി നടത്താന്‍ കഴിയാതെ വരുന്ന അവസ്ഥ
ഒരുപക്ഷേ ഇത് ആദ്യമായിരിക്കുമെന്ന് ബിജെപി വക്താവ് നിര്‍മ്മലാ സീതാരാമന്‍ പറഞ്ഞു. മുതിര്‍ന്ന ബി ജെ പി നേതാവ് അരുണ്‍ ജെയ്റ്റ്‌ലിയും റാലിക്ക് അനുമതി നിഷേധിച്ചതില്‍ രോഷം പൂണ്ടു.  റാലിയോടൊപ്പം വ്യാഴാഴ്ച ഗംഗാ ആരതി നടത്താനും മോഡി പദ്ധതിയിട്ടിരുന്നു.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Also Read: 
തൃക്കരിപ്പൂര്‍ താലൂക്ക് ആശുപത്രിയോട് അവഗണന; വനിതാസംഘം പ്രക്ഷോഭത്തിന്

Keywords:  Narendra Modi Refused Permission For One Rally in Varanasi, BJP complains, Gujrath, Chief Minister, Prime Minister, Allegation, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia