സുശീല്‍ കുമാര്‍ ഷിന്‍ഡെയ്‌ക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് മോഡി പ്രധാനമന്ത്രിക്ക് കത്തയച്ചു

 


അഹമ്മദാബാദ്: കേന്ദ്ര ആഭ്യന്തരമന്ത്രി സുശീല്‍ കുമാര്‍ ഷിന്‍ഡെയ്‌ക്കെതിരെ നടപടി കൈക്കൊള്ളണമെന്നാവശ്യപ്പെട്ട് ബിജെപി നേതാവ് നരേന്ദ്ര മോഡി പ്രധാനമന്ത്രിക്ക് കത്തയച്ചു. തെറ്റായി ജയിലിലടച്ച ന്യൂനപക്ഷ സമുദായത്തില്‌പെട്ട യുവാക്കളെ സ്വതന്ത്രരാക്കണമെന്ന ഷിന്‍ഡെയുടെ ഉപദേശമാണ് മോഡിയെ പ്രകോപിതനാക്കിയത്.
ആഭ്യന്തരമന്ത്രിയുടെ ഉപദേശം രാജ്യത്തെ നിയമത്തിന് നിരക്കാത്തതാണ്. പ്രശ്‌നത്തില്‍ പ്രധാനമന്ത്രി ഇടപെടണം. യുക്തമായ തീരുമാനമെടുക്കണം മോഡി ട്വിറ്ററിലൂടെ ആവശ്യപ്പെട്ടു.
സുശീല്‍ കുമാര്‍ ഷിന്‍ഡെയ്‌ക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് മോഡി പ്രധാനമന്ത്രിക്ക് കത്തയച്ചുകുറ്റം കുറ്റം തന്നെയാണ്. കുറ്റവാളികളുടെ മുദ്ര. മതപരമായ വിശ്വാസങ്ങള്‍ ഒരാളുടെ നിരപരാധിത്വത്തെയോ കുറ്റകൃത്യത്തെയോ തീരുമാനിക്കുന്നില്ല മോഡി ട്വിറ്ററിലൂടെ വ്യക്തമാക്കി.
തീവ്രവാദക്കേസുകളില്‍ അകപ്പെട്ട് ജയിലുകളില്‍ കഴിയുന്ന ന്യൂനപക്ഷ സമുദായംഗങ്ങളുടെ കേസുകള്‍ പുനപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് ഷിന്‍ഡെ മുഖ്യമന്ത്രിമാര്‍ക്ക് കത്തയച്ചിരുന്നു.
SUMMARY: Ahmedabad: Bharatiya Janata Party (BJP) leader Narendra Modi has written a letter to Prime Minister Manmohan Singh demanding action against Home Minister Sushilkumar Shinde's advisory on releasing "minority youth" detained wrongfully.
Keywords: Narendra Modi, Sushilkumar Shinde, Bharatiya Janata Party, Muslim youths, Manmohan Singh
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia