രാമക്ഷേത്രമല്ല, വികസനമാണ് ബിജെപിയുടെ അജണ്ട: അമിത് ഷാ

 


ന്യൂഡല്‍ഹി: വരുന്ന ലോക് സഭാ തിരഞ്ഞെടുപ്പില്‍ ബിജെപി പ്രാധാന്യം നല്‍കുന്നത് രാമക്ഷേത്ര നിര്‍മ്മാണത്തിനല്ല, മറിച്ച് വികസനത്തിനാണെന്ന് നരേന്ദ്ര മോഡിയുടെ വലം കൈയ്യായ അമിത് ഷാ. ദേശീയ ടെലിവിഷന് അനുവദിച്ച അഭിമുഖത്തിലാണ് അമിത് ഷാ ഇക്കാര്യം വ്യക്തമാക്കിയത്.

വികസനത്തിന്റെ രാഷ്ട്രീയത്തിലാകും ഞങ്ങള്‍ ശ്രദ്ധ നല്‍കുക. ക്ഷേത്ര നിര്‍മ്മാണത്തിനല്ല അമിത് ഷാ പറഞ്ഞു. ഇസ്രത്ത് ജഹാന്‍ കേസില്‍ സിബിഐ കുറ്റപത്രത്തില്‍ പേരു ചേര്‍ത്തതില്‍ ഭയക്കുന്നില്ല. എന്നെ കേസില്‍ കുടുക്കിയാല്‍ മറ്റു നേതാക്കള്‍ ഉത്തര്‍പ്രദേശിന്റെ തിരഞ്ഞെടുപ്പ് പ്രചാരണ ചുമതല ഏറ്റെടുക്കും അമിത് ഷാ കൂട്ടിച്ചേര്‍ത്തു.

രാമക്ഷേത്രമല്ല, വികസനമാണ് ബിജെപിയുടെ അജണ്ട: അമിത് ഷാഇന്ത്യയിലാകെ 1500 ഏറ്റുമുട്ടലുകളുണ്ടായിട്ടുണ്ട്. എന്തുകൊണ്ടാണ് ഗുജറാത്ത് ഏറ്റുമുട്ടലുകള്‍ മാത്രം സിബിഐ അന്വേഷിക്കുന്നതെന്നും അമിത് ഷാ ചോദിച്ചു.

ഭാരതത്തില്‍ ക്ഷേത്രങ്ങളേക്കാള്‍ ആവശ്യം കക്കൂസുകളാണെന്ന നരേന്ദ്ര മോഡിയുടെ പരാമര്‍ശം വന്‍ വിവാദമായിരുന്നു. മോഡിയുടെ നിലപാടുകള്‍ കൂടുതല്‍ വ്യക്തമാക്കുന്നതാണ് അമിത് ഷായുടെ പ്രസ്താവന.

SUMMARY: New Delhi: Following in his footprint, Amit Shah, said to be the right-hand man of Bharatiya Janata Party’s prime ministerial candidate Narendra Modi, maintained a distance from the Ram temple issue.

Keywords: National news, Narendra Modi, Amit Shah, Bharatiya Janata Party, politics of development, Ram Mandir, Ishrat Jahan encounter case, Uttar Pradesh, Samajwadi Party, Muzaffarnagar riots, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia