ആം ആദ്മിക്കും കേജരിവാളിനും മാധ്യമങ്ങള്‍ വന്‍ പ്രാധാന്യം നല്‍കുന്നു: നരേന്ദ്ര മോഡി
Jan 13, 2014, 14:00 IST
പനാജി: ഇതുവരെ നരേന്ദ്രമോഡിക്ക് മാധ്യമങ്ങള്‍ വന്‍ പ്രാധാന്യം നല്‍കുന്നുവെന്നായിരുന്നു മറ്റ് രാഷ്ട്രീയ പാര്‍ട്ടികളുടെ ആരോപണം. തന്റെ സ്ഥാനം ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാള്‍ കൈയ്യടക്കിയതോടെ അദ്ദേഹത്തിനെതിരെ തിരിഞ്ഞിരിക്കുകയാണ് ബിജെപി പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി നരേന്ദ്ര മോഡി. ആം ആദ്മി പാര്‍ട്ടിക്കും അരവിന്ദ് കേജരിവാളിനും മാധ്യമങ്ങള്‍ വന്‍ പ്രാധാന്യം നല്‍കുന്നുവെന്നാണ് മോഡിയുടെ ആരോപണം. ഗോവയില്‍ റാലിയില്‍ പങ്കെടുത്ത് മിനിട്ടുകള്‍ക്കമാണ് മോഡി ആം ആദ്മിക്കെതിരെ ട്വിറ്ററിലൂടെ രംഗത്തെത്തിയത്.
ടിവി സ്‌ക്രീനില്‍ നിരന്തരം വന്നുകൊണ്ടിരിക്കുന്നതാണോ നിര്‍മ്മാണവികസന വീക്ഷണത്തിലൂടെ രാജ്യത്തെ പൂരോഗതിയിലേയ്ക്ക് നയിക്കുന്നതാണോ നല്ലതെന്ന് ജനങ്ങള്‍ തീരുമാനിക്കണം മോഡി ട്വീറ്റ് ചെയ്തു. അതേസമയം റാലിയിലും മോഡി എ.എ.പിക്കെതിരെ രൂക്ഷ വിമര്‍ശനങ്ങളാണ് നടത്തിയത്.
എ.എ.പിക്ക് പ്രവൃത്തി പരിചയമില്ലെന്ന് ആരോപിച്ച മോഡി പ്രവൃത്തിപരിചയമുള്ളവര്‍ക്ക് മാത്രമേ രാജ്യത്തെ മുന്നോട്ടു നയിക്കാനാവൂ എന്നും പറഞ്ഞു.
ഞാന്‍ 12 വര്‍ഷമായി ഗുജറാത്തിനെ സേവിക്കുന്നു. ചാനലുകളിലോ പത്രങ്ങളിലോ നിത്യ സാന്നിദ്ധ്യമാകാന്‍ എനിക്ക് കഴിഞ്ഞിട്ടില്ല. എന്നാല്‍ ജനങ്ങളുടെ ഹൃദയത്തില്‍ ഇടം നേടാന്‍ എനിക്കായി മോഡി പറഞ്ഞു. ഗോവ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ മനോഹര്‍ പരിക്കറിന്റെ ലാളിത്യത്തിന് മാധ്യമങ്ങള്‍ ഒരു പ്രാധാന്യം നല്‍കുന്നില്ലെന്നും മോഡി ആരോപിച്ചു.
മനോഹര്‍ ഡല്‍ഹിയിലായിരുന്നുവെങ്കില്‍ അദ്ദേഹം അറിയപ്പെടുമായിരുന്നു. എന്നാല്‍ എന്ത് ചെയ്യാം? അദ്ദേഹം ഗോവയിലല്ലെ. ഡല്‍ഹിയില്‍ അല്ലല്ലോ. ഡല്‍ഹിക്ക് പുറത്തെ കാഴ്ചകള്‍ക്കുനേരെ മാധ്യമങ്ങള്‍ കണ്ണടയ്ക്കുകയാണ് മോഡി കൂട്ടിച്ചേര്‍ത്തു.
SUMMARY: Panaji: In an apparent reference to the media attention that Arvind Kejriwal and his rookie Aam Aadmi Party (AAP) have managed to get, the BJP's Narendra Modi has suggested that the country needs "constructive vision on the ground" and not just leaders who make good television.
Keywords: Aam Aadmi Party, AAP, BJP, Elections 2014, Goa, Manohar Parrikar, Narendra Modi, Panaji rally

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.