വരാണസി: കഴിഞ്ഞ ദിവസം വരാണസിയിലെ റോഹാനിയയില്‍ സംഘടിപ്പിച്ച റാലിയില്‍ പങ്കെടുത്ത ചിലരെങ്കിലും ബിജെപി സ്ഥാനാര്‍ത്ഥി നരേന്ദ്ര മോഡിയുടെ പ്രവൃത്തി കണ്ട് ഞെട്ടിയിട്ടുണ്ടാകും. സ്വാതന്ത്ര്യ സമരകാലത്ത് സുഭാഷ് ചന്ദ്ര ബോസിന്റെ അസാദ് ഹിന്ദ് ഫൗജില്‍ അംഗമായിരുന്ന നിസാമുദ്ദീനെ ആദരിച്ച ചടങ്ങാണ് പറഞ്ഞുവരുന്നത്. കേണല്‍ എന്ന പേരിലറിയപ്പെടുന്ന നിസാമുദ്ദീന്റെ കാലില്‍ മോഡി തൊട്ടുവന്ദിക്കുന്ന ദൃശ്യങ്ങളായിരുന്നു അവ.
ഇതുവരെ മാധ്യമങ്ങള്‍ നിസാമുദ്ദീനെ ബന്ധിപ്പിച്ചിരുന്നത് സുഭാഷ് ചന്ദ്ര ബോസിന്റെ പേരുമായി മാത്രമാണ്. എന്നാലിന്ന് മാധ്യമങ്ങള്‍ നിസാമുദ്ദീനെ വിഷയമാക്കുന്നത് വിവാദനായകനായ മോഡിയുമായുള്ള ബന്ധത്തിന്റെ പേരിലാണ്. സ്വാതന്ത്ര്യ സമര സേനാനിയായിരുന്ന നിസാമുദ്ദീന് പ്രസ്തുത പദവി നല്‍കാനുള്ള നടപടികള്‍ ആരംഭിച്ചതുപോലും ഇക്കഴിഞ്ഞ ജനുവരിയിലാണ്.
നേതാജിയുടെ മുഖ്യ സഹായിയും ഡ്രൈവറുമായിരുന്ന നിസാമുദ്ദീന് ഇപ്പോള്‍ 107 വയസ് പ്രായമുണ്ട്. മോഡി റാലിക്ക് വിലക്കേര്‍പ്പെടുത്തി ശ്രദ്ധേയനായ ഐഎസുകാരന്‍ പ്രഞ്ചാല്‍ യാദവിന്റെ പരിശ്രമ ഫലമായാണ് സ്വാതന്ത്ര്യ സമര സേനാനികളുടെ പട്ടികയില്‍ നിസാമുദ്ദീന് ഇടം നല്‍കിയത്.
മോഡിയുടെ കാലു പിടുത്തത്തെ രാഷ്ട്രീയ നിരീക്ഷകര്‍ വന്‍ പ്രാധാന്യത്തോടെയാണ് കാണുന്നത്. മതേതര വോട്ടുകള്‍ ലഭിക്കാനുള്ള മോഡിയുടെ തന്ത്രമാണിതെന്ന് വിമര്‍ശനമുയര്‍ന്നിട്ടുണ്ട്. മുസ്ലീങ്ങള്‍ ധരിക്കുന്ന തൊപ്പി ധരിക്കാന്‍ പോലും വിസമ്മതിച്ച മോഡി ഒരു മുസ്ലീമിന്റെ കാലു തൊട്ടു വന്ദിക്കുന്നത് വോട്ടിനുവേണ്ടിയാണെന്നും ആരോപണമുയരുന്നു.
SUMMARY: Nizamuddin, known as 'Colonel', was a member of the Subhash Chandra Bose's Azad Hind Fauj during the freedom struggle, but it was only in January that the local administration begin the process to give him the status of a freedom fighter.
Keywords: Narendra Modi, Freedom Fighter, Nizamudhin, Subhash Chandra Boss, Azad Hind Fauj.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.