മോഡിയുടെ സത്യപ്രതിജ്ഞ ചടങ്ങില്‍ സോണിയ ഗാന്ധിയും രാഹുലും പങ്കെടുക്കും

 


ന്യൂഡല്‍ഹി: നരേന്ദ്ര മോഡിയുടെ സത്യപ്രതിജ്ഞ ചടങ്ങില്‍ കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധിയും ഉപാദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും പങ്കെടുക്കുമെന്ന് റിപോര്‍ട്ട്. ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ചരിത്ര പരാജയമാണ് കോണ്‍ഗ്രസിന് ഏറ്റുവാങ്ങേണ്ടി വന്നത്. അതേസമയം ബിജെപിയെ മുന്നില്‍ നിന്ന് നയിച്ച മോഡിക്കും പാര്‍ട്ടിക്കും മിന്നുന്ന വിജയമാണ് നേടാനായത്. മോഡിയെ അഭിനന്ദിച്ച് മുന്‍ പ്രധാനമന്ത്രി മന്‍ മോഹന്‍ സിംഗ് രംഗത്തെത്തിയിരുന്നെങ്കിലും സോണിയയും രാഹുല്‍ ഗാന്ധിയും അഭിനന്ദനം അറിയിക്കാഞ്ഞത് വാര്‍ത്തയായിരുന്നു.

എന്നാല്‍ പ്രധാനമന്ത്രിയായി ചുമതലപ്പെടുത്തിക്കൊണ്ടുള്ള പ്രസിഡന്റ് പ്രണബ് മുഖര്‍ജിയുടെ കുറിപ്പ് മോഡിക്ക് ലഭിച്ചതോടെ സോണിയ ഗാന്ധി അദ്ദേഹത്തിന് കത്തിലൂടെ അഭിനന്ദനമറിയിക്കുകയായിരുന്നു. മേയ് 20നായിരുന്നു ഇത്.

മോഡിയുടെ സത്യപ്രതിജ്ഞ ചടങ്ങില്‍ സോണിയ ഗാന്ധിയും രാഹുലും പങ്കെടുക്കുംഅതേസമയം സത്യപ്രതിജ്ഞ ചടങ്ങില്‍ പങ്കെടുക്കുന്ന സോണിയ ഗാന്ധി നരേന്ദ്ര മോഡിയെ വ്യക്തിപരമായി അഭിനന്ദിക്കുമോ എന്ന് കാണാന്‍ കാത്തിരിക്കുകയാണ് രാജ്യത്തെ ജനങ്ങള്‍.

SUMMARY:
New Delhi: Keeping aside the Lok Sabha polls debacle, Congress president Sonia Gandhi and vice-president Rahul Gandhi will attend the swearing-in ceremony of Narendra Modi as Prime Minister on May 26, reports said on Saturday.

Keywords: Narendra Modi, Sonia Gandhi, Rahul Gandhi, Elections 2014, Narendra Modi`s swearing-in ceremony, Bharatiya Janata Party, Indian National Congress
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia