ന്യൂഡല്‍ഹി: ഇന്ത്യയുടെ പ്രധാനമന്ത്രിപദത്തിനായി കാത്തിരിക്കുന്ന ബിജെപിയുടെ കരുത്തനായ നേതാവും ഗുജറാത്ത് മുഖ്യമന്ത്രിയുമായ നരേന്ദ്ര മോഡിയുടെ വിവാഹജീവിതത്തെക്കുറിച്ച് പലര്‍ക്കുമറിയില്ല. തന്റെ വിവാഹത്തെക്കുറിച്ച് മോഡി കാത്തുസൂക്ഷിച്ച നിഗൂഡത ഒടുവില്‍ മറനീക്കി പുറത്തുവന്നു. മോഡിയുടെ ഭാര്യ യശോധബെന്‍ മാധ്യമങ്ങളോട് ആദ്യമായി മനസുതുറന്നു.
സ്‌കൂള്‍ അദ്ധ്യാപികയായിരുന്ന യശോധബെന്നിന് ഇപ്പോള്‍ 62 വയസുണ്ട്. മൂന്ന് വര്‍ഷത്തെ വിവാഹജീവിതത്തിനിടയില്‍ മോഡിക്കൊപ്പം കഴിഞ്ഞത് ആകെ മൂന്ന് മാസം മാത്രം. പതിനേഴാം വയസിലാണ് ഇവര്‍ മോഡിയുടെ ഭാര്യയാകുന്നത്.
ദാമ്പത്യ ബന്ധത്തില്‍ മോഡി തന്നെ മനപൂര്‍വ്വം അവഗണിക്കുകയായിരുന്നുവെന്നാണ് യശോധ കഴിഞ്ഞ ദിവസം ഒരു ദേശീയ മാധ്യമത്തോട് വെളിപ്പെടുത്തിയത്. ഒരിക്കലും തങ്ങള്‍ വഴക്കിട്ടിട്ടില്ലെന്നും പരസ്പര ധാരണയോടെയാണ് പിരിഞ്ഞതെന്നും അവര്‍ പറഞ്ഞു. ഇത്തരം ഒരു സാഹചര്യത്തില്‍ തന്നെക്കുറിച്ച് മോഡി പ്രതികരിക്കില്ലെന്നും യശോധ കൂട്ടിച്ചേര്‍ത്തു.
മോഡിയുടെ ജീവചരിത്രത്തില്‍ എഴുത്തുകാരായ നിരഞ്ജന്‍ മുഖോപാധ്യായ ആണ് ആദ്യമായി മോഡിയുടെ വിവാഹ ജീവിതത്തെക്കുറിച്ച് വെളിപ്പെടുത്തിയത്. തുടര്‍ന്ന് 2009ല്‍ ഒരു മാസിക യശോധയെ കണ്ടെത്തി അഭിമുഖത്തിന് ശ്രമിച്ചെങ്കിലും അവര്‍ വഴങ്ങിയില്ല. മോഡിയെ ഭയമുള്ളതിനാല്‍ താന്‍ അതിന് തയാറല്ലെന്നാണ് അവര്‍ അന്ന് അറിയിച്ചത്.
ആര്‍എസ്എസ് തലപ്പത്തേക്ക് ഉയരാന്‍ കാത്തിരുന്ന മോഡി വിവാഹം രഹസ്യമായി വയ്ക്കുകയായിരുന്നെന്നു നിരഞ്ജന്‍ മുഖോപാധ്യായ പുസ്തകത്തില്‍ പറയുന്നു. ആര്‍എസ്എസ് തലപ്പത്തുള്ളവര്‍ വിവാഹം കഴിക്കുന്നത് നേതൃത്വത്തിന് താത്പര്യമില്ലാത്തതിനാലും വിവാഹം കഴിച്ച വിവരം പുറത്തറിഞ്ഞാല്‍ തന്റെ രാഷ്ട്രീയ ഭാവി അവസാനിക്കുമെന്ന് ഭയന്നതിനാലുമാണ് മോഡി വിവാഹക്കാര്യം രഹസ്യമായി വച്ചതെന്ന് അദ്ദേഹം ജീവചരിത്രത്തില്‍ പറയുന്നുണ്ട്.
SUMMARY: The man she claims is still her “husband” is the BJP’s prime ministerial candidate and is considered the frontrunner for the top job this year.
Keywords: National, Narendra Modi, Jashodabenn, Wife,

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.