'തീര്‍ത്ഥാടനത്തിനു' പോയ മോഡിയുടെ ഭാര്യ വോട്ടു ചെയ്യാനെത്തി

 


ന്യൂഡല്‍ഹി: ഊഹാപോഹങ്ങള്‍ക്ക് വിരാമമിട്ട് മോഡിയുടെ ഭാര്യ ജശോദബെന്‍ പൊതുമദ്ധ്യത്തില്‍ പ്രത്യക്ഷപ്പെട്ടു. ജശോദബെന്‍ ഭാര്യയാണെന്ന മോഡിയുടെ പ്രഖ്യാപനമുണ്ടായി മണിക്കൂറിനുള്ളിലാണ് ജശോദ ബെന്‍ അപ്രത്യക്ഷയായത്. ഇന്ന് (ബുധനാഴ്ച) ഗുജറാത്തിലെ മെഹ്‌സനയില്‍ വോട്ടുചെയ്യാനെത്തിയ ജശോദ ഏവരേയും ഞെട്ടിച്ചു.

പുണ്യനഗരമായ ചാര്‍ ദമില്‍ ജശോദ ബെന്‍ തീര്‍ത്ഥാടനത്തിനു പോയി എന്നായിരുന്നു റിപോര്‍ട്ട്. അതേസമയം ജശോദ ബെന്നിനെ മോഡി അനുയായികളും സുരക്ഷാ ഭടന്മാരും മാധ്യമങ്ങളുടെ ശ്രദ്ധയില്‍ പെടാതെ ഋഷികേശിലെ തീര്‍ത്ഥാടനകേന്ദ്രത്തില്‍ തടവില്‍ പാര്‍പ്പിച്ചിരിക്കുകയാണെന്നും റിപോര്‍ട്ടുണ്ടായി.

'തീര്‍ത്ഥാടനത്തിനു' പോയ മോഡിയുടെ ഭാര്യ വോട്ടു ചെയ്യാനെത്തിഇതുവരെയുള്ള വാര്‍ത്തകളെല്ലാം തെറ്റാണെന്ന് വ്യക്തമാക്കുന്നതാണ് ഇന്നത്തെ സംഭവം. വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് നിന്നുകൊടുക്കാതെ ജശോദ ബെന്‍ സ്ഥലം വിടുകയും ചെയ്തു.

SUMMARY: New Delhi: The rumours were on Wednesday put to rest that Bharatiya Janata Party's prime ministerial candidate Narendra Modi's wife Jashodaben was on 'char dham' pilgrimage after Narendra Modi accepted for the first time that he is married.

Keywords: BJP, Narendra Modi, Jashoda Ben, Vote, Pilgrimage,
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia