ഇത്രയും മോശമായ കേന്ദ്ര സര്‍ക്കാരിനെ രാജ്യം ഇതുവരെ കണ്ടിട്ടില്ല: ജയലളിത

 


കല്ലകുറിച്ചി(തമിഴ്‌നാട്): യുപിഎ സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിത. ഇത്രയും മോശമായ കേന്ദ്ര സര്‍ക്കാരിനെ രാജ്യം ഇതുവരെ കണ്ടിട്ടില്ലെന്നായിരുന്നു ജയലളിതയുടെ വിമര്‍ശനം. കേന്ദ്ര സര്‍ക്കാരിനു കീഴില്‍ ജനങ്ങള്‍ നേരിടേണ്ടിവരുന്ന ബുദ്ധിമുട്ടുകള്‍ നിരവധിയാണ്.

വിലക്കയറ്റം, രൂപയുടെ മൂല്യത്തകര്‍ച്ച, എണ്ണ വില വര്‍ദ്ധന, കാര്‍ഷിക മേഖലയുടെ തകര്‍ച്ച, അഴിമതി തുടങ്ങിയ എണ്ണമറ്റ പ്രശ്‌നങ്ങളാണ് രാജ്യം കണ്ടത് കല്ലകുറിച്ചിയില്‍ നടന്ന തിരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കവേ ജയലളിത പറഞ്ഞു.

ഇത്രയും മോശമായ കേന്ദ്ര സര്‍ക്കാരിനെ രാജ്യം ഇതുവരെ കണ്ടിട്ടില്ല: ജയലളിതപാവപ്പെട്ടവര്‍ക്കും സാധാരണക്കാര്‍ക്കുമെതിരായ നയങ്ങളിലൂടെ രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥ നിശ്ചലമായി. അത്തരത്തിലുള്ള ദുരിതവാഴ്ചയില്‍ നിന്ന് മോചനം നേടേണ്ട സമയമായെന്ന് ജയലളിത പറഞ്ഞു.

SUMMARY: Kallakurichi (Tamil Nadu): Coming down heavily on the Congress-led United Progressive Alliance (UPA) government at the centre, AIADMK general secretary and Tamil Nadu Chief Minister J. Jayalalithaa Sunday said the nation has not seen such a worst government.

Keywords: Jayalalitha, PM, UPA, Center Government, Sonia Gandhi
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia