സര്‍ക്കാരിന്റെ കണക്കുകളില്‍ രാജ്യത്ത് കര്‍ഷകരെക്കാള്‍ കൂടുതല്‍ ആത്മഹത്യ ചെയ്യുന്നത് ദിവസവേതനക്കാര്‍

 


ന്യൂഡെല്‍ഹി: (www.kvartha.com 13.11.2019) രാജ്യത്ത് കര്‍ഷകരെക്കാള്‍ കൂടുതല്‍ ആത്മഹത്യ ചെയ്യുന്നത് ദിവസവേതനക്കാരാണെന്ന് വ്യക്തമാക്കുന്ന കണക്ക് ദേശീയ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോ പുറത്തുവിട്ടു. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 5.7 ശതമാനമാണ് ദിവസവേതനക്കാരുടെ ആത്മഹത്യയിലുണ്ടായ വര്‍ധനവ്. 2016 ല്‍ മാത്രം 25,164 ദിവസവേതനക്കാരാണ് ആത്മഹത്യ ചെയ്തത്. 11,379 കര്‍ഷകരാണ് 2016 ല്‍ ആത്മഹത്യ ചെയ്തത്.

എല്ലാ സംസ്ഥാനങ്ങളിലുമായി 23,799 പേരാണ് 2015 ല്‍ ആത്മഹത്യ ചെയ്തത്. ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയടക്കം, നിരവധി സാമൂഹ്യ സുരക്ഷാ പദ്ധതികള്‍ സര്‍ക്കാരുകള്‍ ഒരുക്കിയിട്ടും, അതൊന്നും ഇവരുടെ ജീവിതത്തില്‍ ചലനങ്ങള്‍ ഉണ്ടാക്കിയില്ലെന്ന് വ്യക്തമാക്കുന്നതാണ് റിപ്പോര്‍ട്ട്.

ആത്മഹത്യ ചെയ്ത ദിവസവേതനക്കാരുടെ എണ്ണം 2014 ല്‍ 15,735 മാത്രമായിരുന്നുവെന്നത് ഈ വാദത്തിന് ശക്തിപകരുന്നു. രണ്ട് വര്‍ഷത്തിനിടയില്‍ 60 ശതമാനം വര്‍ധനവാണ് ഇതില്‍ ഉണ്ടായത്. അതേസമയം കര്‍ഷക ആത്മഹത്യകള്‍ 12,360 ല്‍ നിന്ന് 11,379 ലേക്ക് താഴ്ന്നു.

സര്‍ക്കാരിന്റെ കണക്കുകളില്‍ രാജ്യത്ത് കര്‍ഷകരെക്കാള്‍ കൂടുതല്‍ ആത്മഹത്യ ചെയ്യുന്നത് ദിവസവേതനക്കാര്‍

കാര്‍ഷിക മേഖലയുടെ തകര്‍ച്ചയെ തുടര്‍ന്ന് ഇവിടെ നിന്നും വന്‍തോതില്‍ ആളുകള്‍ മറ്റ് തൊഴില്‍ മേഖലയിലേക്ക് കടന്നത് കൊണ്ടാവാം ആത്മഹത്യയുടെ എണ്ണം കൂടിയതെന്നാണ് വിലയിരുത്തല്‍. രാജ്യത്ത് കര്‍ഷക ആത്മഹത്യ ഉണ്ടാക്കാവുന്ന രാഷ്ട്രീയ തിരിച്ചടികള്‍ മറികടക്കാന്‍ വേണ്ടി നടത്തിയ തരംതിരിക്കലാണ് ദിവസവേതനക്കാരുടെ ആത്മഹത്യയില്‍ ഇത്രയും വലിയ വര്‍ധനവുണ്ടാക്കിയതെന്നും
ചൂണ്ടിക്കാണിക്കപ്പെടുന്നു. ഇത്രയും പേര്‍ ആത്മഹത്യ ചെയ്ത 2016 ല്‍ പശ്ചിമ ബംഗാളിലും ബീഹാറിലും ഹരിയാനയിലും ഒരൊറ്റ കര്‍ഷകന്‍ പോലും ആത്മഹത്യ ചെയ്തിട്ടില്ലെന്നാണ് ഇവിടുത്തെ സംസ്ഥാന സര്‍ക്കാരുകളുടെ റിപ്പോര്‍ട്ട്.

വെള്ളിയാഴ്ചയാണ് ഇത് സംബന്ധിച്ച കണക്ക് പുറത്തുവിട്ടത്. രണ്ട് വര്‍ഷത്തിലേറെ വൈകിയാണ് കണക്കുകള്‍ പുറത്തുവിട്ടതെന്നത് മറ്റൊന്ന്. ഇത് പ്രകാരം രാജ്യത്ത് 2016 ല്‍ നടന്ന ആത്മഹത്യയില്‍ അഞ്ചിലൊന്ന് ഭാഗം ദിവസവേതനക്കാരാണ്. രണ്ടാമതുള്ളത് വീട്ടമ്മമാരാണ്. 16.5 ശതമാനമാണ് ആകെ ആത്മഹത്യ ചെയ്തവരില്‍ വീട്ടമ്മമാരുടെ എണ്ണം. ദിവസവേതനക്കാരുടെ ആത്മഹത്യയില്‍ തമിഴ്‌നാടാണ് മുന്നില്‍. ഇവിടെ 4,888 പേരും രണ്ടാമതുള്ള മഹാരാഷ്ട്രയില്‍ 3,168 പേരും ആത്മഹത്യ ചെയ്തു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം  )

Keywords:  News, National, India, New Delhi, Suicide, Agriculture, Farmer, National Crime Records Bureau Report on Suicide Among Blue Collars
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia