ED To Question | നാഷനല്‍ ഹെറാള്‍ഡ് കേസ്: സോണിയ ഗാന്ധിയെയും രാഹുല്‍ ഗാന്ധിയെയും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് വീണ്ടും ചോദ്യം ചെയ്‌തേക്കും; പുതിയ സമന്‍സ് അയക്കാനും നീക്കം

 


ന്യൂഡെല്‍ഹി: (KVARTHA) നാഷനല്‍ ഹെറാള്‍ഡ് കേസില്‍ കോണ്‍ഗ്രസ് നേതാക്കളായ സോണിയ ഗാന്ധിയെയും രാഹുല്‍ ഗാന്ധിയെയും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് വീണ്ടും ചോദ്യം ചെയ്‌തേക്കുമെന്ന് സൂചന. കുറ്റപത്രം സമര്‍പ്പിക്കുന്നതിന് മുന്നോടിയായാണ് ഇരുവരേയും ചോദ്യം ചെയ്യാന്‍ ഇഡി തയാറെടുക്കുന്നത്. ഇരുവര്‍ക്കും പുതിയ സമന്‍സ് അയക്കാനും നീക്കം.

ED To Question | നാഷനല്‍ ഹെറാള്‍ഡ് കേസ്: സോണിയ ഗാന്ധിയെയും രാഹുല്‍ ഗാന്ധിയെയും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് വീണ്ടും ചോദ്യം ചെയ്‌തേക്കും; പുതിയ സമന്‍സ് അയക്കാനും നീക്കം

സംഭവവുമായി ബന്ധപ്പെട്ട് 2014ലാണ് ഇഡി അന്വേഷണം തുടങ്ങിയത്. ഓഹരി കൈമാറ്റത്തിലെ വെട്ടിപ്പ്, എജെഎലിന് കോണ്‍ഗ്രസ് നല്‍കിയ 90 കോടി രൂപയുടെ വായ്പ സംബന്ധിച്ച നിയമവശങ്ങള്‍, സോണിയയും രാഹുലും വ്യക്തിപരമായി സാമ്പത്തിക ലാഭമുണ്ടാക്കിയോ തുടങ്ങിയവയെല്ലാം ഇഡിയുടെ അന്വേഷണ പരിധിയിലുണ്ട്. കേസുമായി ബന്ധപ്പെട്ട് ഇഡി കോണ്‍ഗ്രസ് നേതാക്കളെ ചോദ്യം ചെയ്യുന്നതാണ് നാഷനല്‍ ഹെറാള്‍ഡ് ഇപ്പോള്‍ വീണ്ടും വാര്‍ത്തകളില്‍ നിറയാന്‍ കാരണം.

കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയെയും പവന്‍ ബന്‍സാലിനെയും ഇഡി ചോദ്യം ചെയ്തു. രാഹുല്‍ ഗാന്ധിയെ നേരത്തെ മണിക്കൂറുകളോളം ഇഡി ചോദ്യം ചെയ്തത് രാജ്യവ്യാപക പ്രതിഷേധത്തിന് കാരണമായി. സോണിയാ ഗാന്ധിയെ ഇഡി ചോദ്യം ചെയ്യുന്നതും എതിര്‍പ്പിനു കാരണമായി. നേതാക്കളെ വീണ്ടും ചോദ്യം ചെയ്യുമെന്ന് നേരത്തെ ഇഡി അറിയിച്ചിരുന്നു.

Keywords:  National Herald case: Fresh ED summonses likely for Sonia, Rahul Gandhi, New Delhi, News, National Herald Case, Congress Leaders, Sonia, Rahul Gandhi, Politics, ED, National News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia