വിവാഹപ്രായം 18 ല്‍ നിന്നും കുറയ്ക്കുന്നത് ബലാല്സംഗങ്ങള് തടയാന്‍ സഹായിക്കും: മമതാ ശര്‍മ
Sep 28, 2013, 12:13 IST
ഡല്‍ഹി: പെണ്‍കുട്ടികളുടെ വിവാഹപ്രായം 18 വയസില്‍ നിന്നും കുറയ്ക്കുന്നതിനോട് വ്യക്തിപരമായി യോജിക്കുന്നുവെന്ന് ദേശീയ വനിതാകമ്മീഷന് അധ്യക്ഷ മമതാ ശര്‍മ വ്യക്തമാക്കി. വിവാഹപ്രായം കുറയ്ക്കുന്നത് ഒരു പരിധിവരെയെങ്കിലും ബലാത്സംഗങ്ങള്‍ തടയാന്‍ സഹായകമാകുമെന്നും മമതാ ശര്‍മ്മ പറഞ്ഞു.
പൊതുജനങ്ങള്‍ ഒറ്റക്കെട്ടായി വിവാഹപ്രായം കുറയ്ക്കണമെന്ന് ആവശ്യപ്പെടുകയാണെങ്കില് അക്കാര്യം വളരെ ഗൗരവമായി കാണേണ്ടതാണ്. എന്നാല്‍ ഇത് തന്റെ വ്യക്തിപരമായ അഭിപ്രായമാണെന്നും വനിതാ കമ്മീഷന് ഇക്കാര്യത്തില്‍ നിലപാട് എടുക്കണമെങ്കില്‍ അത് ചര്‍ച്ചകള്‍ക്ക് ശേഷം മാത്രമേ കൈകൊള്ളൂ എന്നും മമതാ ശര്‍മ പറഞ്ഞു.
വിവാഹപ്രായം സംബന്ധിച്ച പ്രായപരിധി മുസ്ലിം പെണ്‍കുട്ടികള്‍ക്ക് ബാധകമാക്കരുതെന്നാവശ്യപ്പെട്ട് കേരളത്തിലെ മുസ്ലിം സംഘടനകള്‍
സുപ്രീംകോടതിയെ സമീപിക്കാനൊരുങ്ങിയിരുന്നു. 18 വയസ് എന്ന പ്രായപരിധി എടുത്തുകളയണമെന്നാണ് സംഘടനകളുടെ ആവശ്യം.
ഈ പശ്ചാത്തലത്തിലാണ് വിവാഹപ്രായം കുറയ്ക്കുന്നതിനെ അനുകൂലിച്ച് വനിതാ കമ്മീഷന് അധ്യക്ഷയുടെ പ്രതികരണം . അതേസമയം വിവാഹപ്രായം കുറയ്ക്കുന്നത് അംഗീകരിക്കാനാകില്ലെന്ന് കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രി ഗുലാം നബി ആസാദ് വ്യക്തമാക്കി.

Also Read:
തളങ്കര വീട്ടമ്മയെയും ജോലിക്കാരിയെയും കൊലചെയ്ത കേസ്: 15 വര്‍ഷത്തിന് ശേഷം വിചാരണ
Keywords: Mamta Sharma, Muslim marriage act, National Commission For Women,New Delhi, Supreme Court of India, National, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.