പഞ്ചാബ് പിസിസി അധ്യക്ഷനായി നവ്‌ജ്യോത് സിങ് സിദ്ദുവിനെ നിയമിച്ചു
Jul 19, 2021, 09:13 IST
ന്യൂഡെല്‍ഹി: (www.kvartha.com 19.07.2021) നവ്‌ജ്യോത് സിങ് സിദ്ദുവിനെ പഞ്ചാബ് പി സി സി അധ്യക്ഷനായി നിയമിച്ചു. സിദ്ദുവിനൊപ്പം നാല് വര്‍കിംഗ് പ്രസിഡന്റുമാരെയും ഹൈകമാന്‍ഡ് നിയമിച്ചിട്ടുണ്ട്. ദളിത്, ഹിന്ദു പ്രാതിനിധ്യം ഉറപ്പാക്കിയാണ് വര്‍കിംഗ് പ്രസിഡന്റുമാരുടെ നിയമനം. സംഗത് സിംഗ് ഗില്‍സിയാന്‍, സുഖ് വിന്ദര്‍ സിംഗ് ഡാനി, പവന്‍ ഗോയല്‍, കുല്‍ജിത് സിംഗ് നഗ്ര എന്നിവരെയാണ് വര്‍കിംഗ് പ്രസിഡന്റുമാരായി നിയമിച്ചത്.
മുഖ്യമന്ത്രിയുമായി അടുപ്പമുള്ള നേതാക്കളാണ് വര്‍കിംഗ് പ്രസിഡന്റുമാരായി നിമയമിക്കപ്പെട്ട ഇവര്‍. മുഖ്യമന്ത്രി അമരീന്ദര്‍ സിംഗും അദ്ദേഹത്തിനൊപ്പമുള്ളവരും നിലപാടില്‍ ഉറച്ചു നില്‍ക്കുന്നതിനിടെയിലാണ് ഹൈകമാന്‍ഡിന്റെ നിര്‍ണായക നീക്കം. പി സി സി അധ്യക്ഷ നിയമത്തില്‍ തുടക്കം മുതല്‍ ഹിന്ദു പ്രാതിനിധ്യം ഉറപ്പാക്കണമെന്ന നിലപാട് അമരീന്ദര്‍ സിങ് സ്വീകരിച്ചിരുന്നു.
കോണ്‍ഗ്രസ് അധ്യക്ഷയുടെ തീരുമാനം അംഗീകരിക്കുമെന്ന് വ്യക്തമാക്കിയിരുന്നെങ്കിലും സിദ്ദു പരസ്യമായി മാപ്പു പറയണമെന്ന് മുഖ്യമന്ത്രി ഒടുവില്‍ നിലപാട് എടുത്തിരുന്നു. അമരീന്ദര്‍ കടുത്ത എതിര്‍പ്പ് ഉയര്‍ത്തിയെങ്കിലും എം എല്‍ എമാരുടെ പിന്തുണ അടക്കമുള്ള ഘടകങ്ങള്‍ സിദ്ദുവിന്റെ നിയമനത്തില്‍ നിര്‍ണായകമായെന്നാണ് റിപോര്‍ടുകള്‍. പാര്‍ടിയില്‍ നടത്തിയ പുതിയ അഴിച്ചു പണിയോടെ അടുത്ത വര്‍ഷം നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ഭരണത്തുടര്‍ച്ച ഉറപ്പാക്കാനാവും എന്ന പ്രതീക്ഷയിലാണ് ഹൈകമാന്‍ഡ്.
പഞ്ചാബ് കോണ്‍ഗ്രസില്‍ ഏറെ നാളായി തുടരുന്ന പോരിന് ഇതോടെ പരിഹാരമാവുമെന്നാണു കരുതുന്നത്. കുറച്ചു കാലങ്ങളായി മുഖ്യമന്ത്രി അമരീന്ദര്‍ സിങും നവ് ജ്യോത് സിങ് സിദ്ദുവും തമ്മില്‍ ഭിന്നത രൂക്ഷമായിരുന്നു. ഇതിനിടെ സിദ്ദുവിനെ പാര്‍ടി അധ്യക്ഷനാക്കുമെന്ന് അഭ്യൂഹമുയര്‍ന്നതിനെ തുടര്‍ന്ന് ഇത് പാര്‍ടിയെ പിളര്‍പ്പിലേക്ക് നയിക്കുമെന്ന് ചൂണ്ടിക്കാട്ടി അമരീന്ദര്‍ സിങ് സോണിയയ്ക്കു കത്തയച്ചിരുന്നു. ഇരുവരും തമ്മിലുള്ള പ്രശ്നത്തില്‍ സോണിയാ ഗാന്ധി ഇടപെട്ടാണ് പരിഹാര ഫോര്‍മുല തയ്യാറാക്കിയത്.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.