Indian Railway | ട്രെയിനുകളില്‍ 9 ദിവസത്തേക്ക് പ്രത്യേക 'നവരാത്രി ഭക്ഷണങ്ങള്‍'; ഓര്‍ഡര്‍ ചെയ്യേണ്ടത് ഇങ്ങനെ; വിശദാംശങ്ങള്‍ അറിയാം

 


ന്യൂഡെല്‍ഹി: (www.kvartha.com) വ്രതമനുഷ്ഠിച്ച് ട്രെയിനില്‍ യാത്ര ചെയ്യുന്നവര്‍ക്ക് ഭക്ഷണത്തെക്കുറിച്ച് ഇനി വിഷമിക്കേണ്ടതില്ല. നവരാത്രി കാലത്ത് ട്രെയിനില്‍ യാത്ര ചെയ്യുന്ന ഭക്തര്‍ക്കായി റെയില്‍വേ മന്ത്രാലയം പ്രത്യേക മെനു പ്രഖ്യാപിച്ചു.
               
Indian Railway | ട്രെയിനുകളില്‍ 9 ദിവസത്തേക്ക് പ്രത്യേക 'നവരാത്രി ഭക്ഷണങ്ങള്‍'; ഓര്‍ഡര്‍ ചെയ്യേണ്ടത് ഇങ്ങനെ; വിശദാംശങ്ങള്‍ അറിയാം

രാജ്യത്തെ 78 റെയില്‍വേ സ്റ്റേഷനുകളില്‍ നവരാത്രി സ്പെഷ്യല്‍ ഭക്ഷണ സൗകര്യം ആരംഭിച്ചതായി റെയില്‍വേ അറിയിച്ചു. അഹ്മദാബാദ്, അമൃത്സര്‍, ഭോപാല്‍, വഡോദര, മുംബൈ, ബെംഗ്‌ളുറു തുടങ്ങി നിരവധി സ്റ്റേഷനുകളില്‍ നവരാത്രി പ്രത്യേക താലി ലഭ്യമാക്കും. സ്‌പെഷ്യല്‍ ഭക്ഷണത്തിന്റെ വില 99 രൂപ മുതല്‍ 459 രൂപ വരെയാണ് എന്നാണ് വിവരം.

എങ്ങനെ ഓര്‍ഡര്‍ ചെയ്യാം:

സെപ്റ്റംബര്‍ 26 മുതല്‍ ഒക്ടോബര്‍ അഞ്ച് വരെ പ്രത്യേക ഭക്ഷണം ലഭിക്കും. യാത്രക്കാര്‍ക്ക് 'ഫുഡ് ഓണ്‍ ട്രാക്' ആപില്‍ നിന്ന് ഓര്‍ഡര്‍ ചെയ്യാമെന്ന് റെയില്‍വേ മന്ത്രാലയം ഔദ്യോഗിക ട്വിറ്റര്‍ ഹാന്‍ഡിലിലൂടെ അറിയിച്ചു. കാറ്ററിംഗ് ഹെല്‍പ് ലൈന്‍ നമ്പര്‍ 1323 ല്‍ വിളിച്ചും ecatering(dot)irctc(dot)co(dot)in സന്ദര്‍ശിച്ചും ഓര്‍ഡര്‍ നല്‍കാം.

രാജ്യത്തുടനീളമുള്ള ഹിന്ദുക്കള്‍ വളരെ ആവേശത്തോടെയാണ് ഈ ഉത്സവം ആഘോഷിക്കുന്നത്. ഇന്‍ഡ്യയില്‍ നവരാത്രി വിപുലമായ രീതിയിലാണ് ആഘോഷിക്കുന്നത്. രാമായണത്തിലെ രംഗങ്ങള്‍ അവതരിപ്പിക്കുന്ന ആഘോഷമായ രാംലീല ഉത്തരേന്‍ഡ്യയില്‍, പ്രധാനമായും ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ്, ബിഹാര്‍, മധ്യപ്രദേശ് എന്നിവിടങ്ങളില്‍ സംഘടിപ്പിക്കാറുണ്ട്.

Keywords:  Latest-News, National, Top-Headlines, Navratri, Indian Railway, Train, Celebration, Festival, Food, Central Government, Government-of-India, Travel, Navratri 2022, Navratri 2022: Indian Railways to cater special menu on trains for 9 days, Details.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia