Rules | നവരാത്രിയിലെ പൂജയും വ്രതവും; ഈ കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കുക, പുണ്യം നേടാൻ പ്രധാനം

 


ന്യൂഡെൽഹി: (KVARTHA) അക്ഷരം, ശക്തിചൈതന്യം, ഐശ്വര്യം എന്നിവയുടെ ദേവതകളെ ഉപാസിക്കുന്ന ഏറ്റവും വലിയ ഹൈന്ദവ ആഘോഷങ്ങളിൽ ഒന്നാണ് നവരാത്രി. ഈ ദിവസങ്ങളിൽ ദുർഗാദേവിയുടെ ഒൻപത് രൂപങ്ങളെ ആരാധിക്കുന്നു. നവരാത്രി വളരെ ഉത്സാഹത്തോടെയാണ് ഭക്തർ ആഘോഷിക്കുന്നത്. ഒമ്പത് ദിവസവും നിരവധി മതപരവും ആത്മീയവുമായ പ്രവർത്തനങ്ങൾ നടത്തുന്നു.

Rules | നവരാത്രിയിലെ പൂജയും വ്രതവും; ഈ കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കുക, പുണ്യം നേടാൻ പ്രധാനം

നവരാത്രിയുടെ പുണ്യദിനങ്ങൾ മംഗളകരമായ പ്രവൃത്തികൾക്ക് വളരെ നല്ലതായി കണക്കാക്കപ്പെടുന്നു. ഈ ദിവസങ്ങളിൽ പല ശുഭകാര്യങ്ങളും ചെയ്യാറുണ്ട്. ശുഭമുഹൂർത്തം ആചരിക്കാതെ ഏത് മംഗളകരമായ ജോലിയും ചെയ്യാമെന്ന് വേദങ്ങൾ പറയുന്നു. ആളുകൾ പലപ്പോഴും പുതിയ ബിസിനസ് ആരംഭിക്കുകയോ ഗൃഹപ്രവേശനം നടത്തുകയും ചെയ്യുന്നു.

വ്രതവും പൂജയും

നവരാത്രി കാലത്ത് വീട്ടിൽ പൂജ നടത്തുന്നതും വ്രതം അനുഷ്ഠിക്കുന്നതും പുണ്യകരമായ കാര്യമാണ്. ഒമ്പത് ദിനങ്ങളിൽ ആദ്യത്തെ മൂന്ന് ദിവസം ഭഗവതിയെ മഹാകാളിയായും അടുത്ത മൂന്ന് ദിവസം മഹാലക്ഷ്മിയായും അവസാനത്തെ മൂന്ന് നാൾ മഹാസരസ്വതിയായും സങ്കൽപ്പിച്ച് പൂജ നടത്തുന്നു. മറ്റൊരു രീതിയിൽ ശൈലപുത്രി, ബ്രഹ്മചാരിണി, ചന്ദ്രഘണ്ഡാ, കൂശ്‍മാണ്ഡ, സ്‍കന്ദമാതാ, കാത്യായനീ, കാളരാത്രീ, മഹാഗൗരി, സിദ്ധിധാത്രി എന്നിങ്ങനെ ഒൻപത് ഭാവങ്ങളേയും ആരാധിക്കുന്നു.

ഈ ദിവസങ്ങളിൽ ചെയ്യുന്ന എല്ലാ പൂജകളും അത്ഭുതശക്തിയും ഫലസിദ്ധിയും നൽകുന്നുവെന്നാണ് വിശ്വാസം. അതിരാവിലെ എഴുന്നേറ്റ് കുളിക്കുക. വൃത്തിയുള്ള നല്ല വസ്ത്രങ്ങൾ ധരിച്ച് വേണം പൂജ ചെയ്യാൻ. ഒമ്പത് ദിവസവും പൂജയ്ക്ക് ചെത്തി, ചെമ്പരത്തി, നന്ത്യാർവട്ടം, തുളസി, അരളി, താമര തുടങ്ങിയവ ഉപയോഗിക്കാം. ‘ഓം ഐം ഹ്രീം ക്ലീം ചാമുണ്ഡായൈ വിച്ചെ നമ:’ എന്നതാണ് നവാക്ഷരി മന്ത്രം.

ഈ വർഷം ഒക്ടോബർ 15 മുതലാണ് വ്രതം തുടങ്ങേണ്ടത്. അന്ന് മുതലുള്ള ഒൻപത് രാത്രികളാണ് നവരാത്രി. എങ്കിലും വിജയദശമി ദിവസമായ ഒക്ടോബർ 24-ാം തീയതി വരെ വ്രതമെടുക്കണം. ഒക്ടോബർ 22, 23, 24 തീയതികളാണ് ഏറ്റവും പ്രധാനം. മീൻ - മാംസാദികൾ ഉപേക്ഷിച്ച് ബ്രഹ്മചര്യ വ്രതമെടുത്ത് നിത്യം രണ്ടുനേരവും ദേവീക്ഷേത്രദർശനം നടത്തുക. ഏതെങ്കിലും ഒരു ക്ഷേത്രത്തിൽ ദർശനം നടത്തിയാലും മതി.

വ്രതസമയത്ത് വൃത്തിയുള്ള വസ്ത്രം ധരിക്കുക, വീടിന്റെ വൃത്തിയിൽ പ്രത്യേകം ശ്രദ്ധിക്കുക. ഈ കാലയളവിൽ ഉള്ളി, വെളുത്തുള്ളി, കൂൺ എന്നിവയുടെ ഉപയോഗം ഒഴിവാക്കണം. നഖവും മുടിയും മുറിക്കരുത്. ഉച്ചയ്ക്ക് ഒരു നേരം ഊണും രാവിലെയും വൈകിട്ടും പഴവർഗ്ഗങ്ങളോ ഗോതമ്പുകൊണ്ടുള്ള ആഹാരമോ കഴിക്കാം. മദ്യം, പുകവലി തുടങ്ങിവ ഒഴിവാക്കണം. വ്രതാനുഷ്ഠാന സമയത്ത് നിഷേധാത്മക ചിന്തകളിൽ നിന്ന് അകന്നു നിൽക്കുക. ആരോടും മോശമായി സംസാരിക്കരുത്. അധിക്ഷേപ വാക്കുകൾ ഒരിക്കലും ഉപയോഗിക്കരുത്, കള്ളം പറയരുത്.

Keywords: News, National, New Delhi, Navratri, Hindu Festival, Malayalam News, Rituals, Navratri Fasting and Pooja Rules.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia