ഷെരിഫിനുവേണം ഇന്ത്യയും പാക്കിസ്ഥാനും തമ്മിലൊരു സൗഹൃദം

 


ന്യൂഡല്‍ഹി:  (www.kvartha.com 29/01/2015)  പാക്കിസ്ഥാന്‍ ഇന്ത്യയുമായി സൗഹൃദം സ്ഥാപിക്കുന്നതിന് താന്‍ ആഗ്രഹിക്കുന്നതായി പാക്കിസ്ഥാന്‍ പ്രധാനമന്ത്രി നവാസ് ഷെരിഫ് അറിയിച്ചു. പരസ്പര വിശ്വാസവും ബഹുമാനവും തുല്യമായ പരമാധികാരവും ഇരുരാഷ്ട്രങ്ങളിലും സമാധാനാന്തരീക്ഷം സൃഷ്ടിക്കുന്നതിനും ജമ്മുവിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനും സഹായകരമായിത്തീരുമെന്നാണ്
തന്റെ വിശ്വാസമെന്നും ഷെരീഫ് കൂട്ടിചേര്‍ത്തു

ഷെരിഫിനുവേണം ഇന്ത്യയും പാക്കിസ്ഥാനും തമ്മിലൊരു സൗഹൃദംപാക്കിസ്ഥാനെ സംബന്ധിച്ചിടത്തോളം പ്രധാനപ്പെട്ട അയല്‍രാജ്യമാണ് ഇന്ത്യ. ഇന്ത്യയുമായി നല്ല വിശ്വാസവും തുല്യതയും പുലര്‍ത്തുന്ന ഒരു ബന്ധത്തിന് പാക്കിസ്ഥാന്‍ ആഗ്രഹിക്കുന്നു. ഇസ്ലാമാബാദില്‍ നടന്ന ഒരു പരിപാടിയില്‍ സംസാരിക്കവേ ഷെരിഫ് പറഞ്ഞതായി പാക്കിസ്ഥാന്‍ ഹൈക്കമ്മീഷണര്‍ അബ്ദുല്‍ ബാസിത്ത് അറിയിച്ചു

കാശ്മീര്‍ പ്രശ്‌നങ്ങള്‍ അടക്കമുള്ള വിഷയങ്ങളില്‍ പരിഹാരം കണ്ടെത്തുവാനും ഇരുരാജ്യങ്ങളിലെയും സമാധാനം പുന:സ്ഥാപിക്കുന്നതിനും ഈ സൗഹൃദം സഹായകരമായിത്തീരുമെന്ന് പറഞ്ഞതായും ഹൈക്കമ്മീഷന്‍ പറഞ്ഞു.

Also Read:
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia