ഒബാമയ്‌ക്കെതിരെ പ്രതിഷേധിക്കാന്‍ നക്‌സലുകള്‍ ബസുകള്‍ ഹൈജാക് ചെയ്തു
Jan 27, 2015, 12:01 IST
ദന്തേവാഡ: (www.kvartha.com 27.01.2015) ബരാക് ഒബാമയുടെ ഇന്ത്യ സന്ദര്‍ശനത്തിനെതിരെ പ്രതിഷേധിക്കാന്‍ നക്‌സലുകള്‍ ബസുകള്‍ ഹൈജാക് ചെയ്തു. ഛത്തീസ്ഗഡിലെ ദന്തേവാഡ ജില്ലയില്‍ നിന്നുമാണ് രണ്ട് സ്വകാര്യ ബസുകള്‍ നക്‌സലുകള്‍ തട്ടിക്കൊണ്ടുപോയത്.
അന്‍പതിലേറെ യാത്രക്കാര്‍ ബസിലുണ്ടായിരുന്നു. ബാനറുകളും സന്ദേശങ്ങളും ബസില്‍ ഒട്ടിച്ച ശേഷം നക്‌സലുകള്‍ ബസുകള്‍ വിട്ടുകൊടുത്തു.
കസ്റ്റഡിയിലെടുത്ത ബസുകള്‍ നക്‌സലുകള്‍ മൂന്ന് മണിക്കൂറുകള്‍ വരെ പിടിച്ചുവെച്ചു. എന്നാല്‍ യാത്രക്കാരെ ഉപദ്രവിച്ചതായി റിപോര്‍ട്ടില്ല.
ഞായറാഴ്ച വൈകിട്ടോടെ ബസുകള്‍ കതേകല്യാണ്‍ പോലീസ് സ്‌റ്റേഷനില്‍ എത്തിയതായി പോലീസ് ഉദ്യോഗസ്ഥന്‍ വിജയ് പട്ടേല്‍ പറഞ്ഞു.
ഒബാമയുടെ ഇന്ത്യ സന്ദര്‍ശനത്തിനെതിരെ ഇടത് തീവ്രപക്ഷ സംഘടനകള്‍ രംഗത്തെത്തിയിരുന്നു. ഒബാമയെ ബഹിഷ്‌കരിക്കാനും സംഘടനകള്‍ ആഹ്വാനം ചെയ്തിരുന്നു.
SUMMARY: On a day when US President Barack Obama was in New Delhi, Maoists took two private buses into custody in Chhattisgarh's strife-torn Dantewada district as a mark of protest against his visit.
Keywords: US President, Barack Obama, Chhattisgarh, Dantewada district

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.