Nayanthara | 'താന്‍ ഇവിടെ നില്‍ക്കാന്‍ കാരണം നിങ്ങളാണ്, ആരാധകരുടെ സ്‌നേഹവും പിന്തുണയും ഇല്ലായിരുന്നെങ്കില്‍ തന്റെ യാത്ര അപൂര്‍ണമാകുമായിരുന്നു; സിനിമയില്‍ 20 വര്‍ഷം പൂര്‍ത്തിയാക്കിയതില്‍ നന്ദി പറഞ്ഞ് നയന്‍താര
Dec 28, 2023, 13:40 IST
ചെന്നൈ: (KVARTHA) സിനിമയില്‍ 20 വര്‍ഷം പൂര്‍ത്തിയാക്കിയ വേളയില്‍ ആരാധകരോട് നന്ദി പറഞ്ഞ് തെന്നിന്‍ഡ്യന്‍ താരം നയന്‍താര. താന്‍ ഇന്ന് ഇവിടെ നില്‍ക്കാന്‍ കാരണം ആരാധകരാണ്. അവരുടെ സ്‌നേഹവും പിന്തുണയും ഇല്ലായിരുന്നെങ്കില്‍ തന്റെ യാത്ര അപൂര്‍ണമാകുമായിരുന്നുവെന്നും താരം ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.
'ഇത് എന്റെ ആരാധകര്‍ക്കായി സമര്‍പ്പിക്കുന്നു. 20 വര്‍ഷത്തിനു ശേഷവും ഞാന്‍ ഇവിടെ നില്‍ക്കാന്‍ കാരണം നിങ്ങളാണ്. എന്റെ കരിയറിന്റെ ഹൃദയമിടിപ്പും മുന്നോട്ട് സഞ്ചരിക്കാനുള്ള ഊര്‍ജവും നിങ്ങളാണ്. വീഴുമ്പോഴെല്ലാം എന്നെ പിടിച്ച് ഉയര്‍ത്തിയത് നിങ്ങളാണ്.
നിങ്ങളില്ലാത്ത യാത്ര അപൂര്‍ണമാണ്.. സിനിമ എന്നതില്‍ ഉപരി ഓരോ പ്രൊജക്റ്റും മികച്ചതാക്കി മാറ്റുന്നത് നിങ്ങളുടെ മാജിക് ആണ്. നിങ്ങളുടെ അവിശ്വസനീയമായ പിന്തുണയും പ്രചോദനവുമാണ് എന്നെ രൂപപ്പെടുത്തിയത്. എപ്പോഴും സ്‌നേഹിക്കുന്നു. എന്ന് നിങ്ങളുടെ സ്വന്തം നയന്‍താര'- എന്ന് താരം ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.
കുടുംബവും സിനിമാ ജീവിതവും ഒന്നിച്ചുകൊണ്ടു പോവുകയാണ് നയന്‍താര. സംവിധായകന്‍ വിഘ് നേഷ് ശിവനും രണ്ടുമക്കള്‍ക്കുമൊപ്പം സന്തോഷകരമായ കുടുംബ ജീവിതമാണ് താരം നയിക്കുന്നത്.
'അന്നപൂരണി' ആണ് നയന്‍താരയുടേതായി അവസാനം തിയറ്ററുകളിലെത്തിയ ചിത്രം. ഈ വര്‍ഷത്തെ നയന്‍താരയുടെ മറ്റൊരു റിലീസ് ശാറൂഖ് ഖാന്‍ നായകനായെത്തിയ 'ജവാന്‍' ആയിരുന്നു. നടിയുടെ ആദ്യത്തെ ബോളിവുഡ് ചിത്രം കൂടിയായിരുന്നു ജവാന്‍. മണ്ണാങ്കട്ടി സിന്‍സ് 1960, ടെസ്റ്റ് എന്നിവയാണ് ഇനി പുറത്തിറങ്ങാനുള്ള ചിത്രങ്ങള്‍.
Keywords: Nayanthara completes 20 years in the film industry, pens heartfelt note for fans, Chennai, News, Nayanthara, Film Industry, Social Media, Instagram, Director, Family, National News.
'ഇത് എന്റെ ആരാധകര്‍ക്കായി സമര്‍പ്പിക്കുന്നു. 20 വര്‍ഷത്തിനു ശേഷവും ഞാന്‍ ഇവിടെ നില്‍ക്കാന്‍ കാരണം നിങ്ങളാണ്. എന്റെ കരിയറിന്റെ ഹൃദയമിടിപ്പും മുന്നോട്ട് സഞ്ചരിക്കാനുള്ള ഊര്‍ജവും നിങ്ങളാണ്. വീഴുമ്പോഴെല്ലാം എന്നെ പിടിച്ച് ഉയര്‍ത്തിയത് നിങ്ങളാണ്.
നിങ്ങളില്ലാത്ത യാത്ര അപൂര്‍ണമാണ്.. സിനിമ എന്നതില്‍ ഉപരി ഓരോ പ്രൊജക്റ്റും മികച്ചതാക്കി മാറ്റുന്നത് നിങ്ങളുടെ മാജിക് ആണ്. നിങ്ങളുടെ അവിശ്വസനീയമായ പിന്തുണയും പ്രചോദനവുമാണ് എന്നെ രൂപപ്പെടുത്തിയത്. എപ്പോഴും സ്‌നേഹിക്കുന്നു. എന്ന് നിങ്ങളുടെ സ്വന്തം നയന്‍താര'- എന്ന് താരം ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.
കുടുംബവും സിനിമാ ജീവിതവും ഒന്നിച്ചുകൊണ്ടു പോവുകയാണ് നയന്‍താര. സംവിധായകന്‍ വിഘ് നേഷ് ശിവനും രണ്ടുമക്കള്‍ക്കുമൊപ്പം സന്തോഷകരമായ കുടുംബ ജീവിതമാണ് താരം നയിക്കുന്നത്.
'അന്നപൂരണി' ആണ് നയന്‍താരയുടേതായി അവസാനം തിയറ്ററുകളിലെത്തിയ ചിത്രം. ഈ വര്‍ഷത്തെ നയന്‍താരയുടെ മറ്റൊരു റിലീസ് ശാറൂഖ് ഖാന്‍ നായകനായെത്തിയ 'ജവാന്‍' ആയിരുന്നു. നടിയുടെ ആദ്യത്തെ ബോളിവുഡ് ചിത്രം കൂടിയായിരുന്നു ജവാന്‍. മണ്ണാങ്കട്ടി സിന്‍സ് 1960, ടെസ്റ്റ് എന്നിവയാണ് ഇനി പുറത്തിറങ്ങാനുള്ള ചിത്രങ്ങള്‍.
താരത്തിന്റെ കുറിപ്പിനോട് ആരാധകരും വളരെ വൈകാരികമായി പ്രതികരിച്ചിട്ടുണ്ട്. 20 വര്‍ഷമല്ല, ഇനിയും ഒരുപാട് വര്‍ഷങ്ങള്‍ കടന്നുപോകുന്നതിന് അഭിനന്ദനങ്ങള്‍.. ഞങ്ങള്‍ നിന്നെ സ്‌നേഹിക്കുന്നു നയന്‍' എന്ന് ഒരു ആരാധകന്‍ എഴുതി. ഹൃദയമിടിപ്പ് ഉണ്ടായപ്പോള്‍ നിങ്ങള്‍ പാറ പോലെ നില്‍ക്കുന്നത് കണ്ടു, എന്നാണ് മറ്റൊരു ആരാധകന്റെ കുറിപ്പ്.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.