Netflix | നയന്‍താര- വിഘ്‌നേഷ് ശിവന്‍ വിവാഹം ചിത്രീകരിക്കുന്ന ഡോക്യുമെന്ററി സ്ട്രീം ചെയ്യുമെന്ന് പ്രഖ്യാപിച്ച് നെറ്റ്ഫ് ളിക്‌സ്; ദൃശ്യങ്ങള്‍ പുറത്തുവിട്ടു

 


ചെന്നൈ: (www.kvartha.com) നയന്‍താര- വിഘ്‌നേഷ് ശിവന്‍ വിവാഹം ചിത്രീകരിക്കുന്ന ഡോക്യുമെന്ററി സ്ട്രീം ചെയ്യുമെന്ന് പ്രഖ്യാപിച്ച് നെറ്റ്ഫ് ളിക്‌സ്. ഡോക്യുമെന്ററിയില്‍ നിന്നുള്ള ദൃശ്യങ്ങള്‍ പുറത്ത് വിട്ടാണ് പ്രഖ്യാപനം. റൗഡി പിക്‌ചേഴ്‌സിന്റെ ബാനറില്‍ ഗൗതം മേനോനാണ് വിവാഹമൊരുക്കിയത്.

Netflix | നയന്‍താര- വിഘ്‌നേഷ് ശിവന്‍ വിവാഹം ചിത്രീകരിക്കുന്ന ഡോക്യുമെന്ററി സ്ട്രീം ചെയ്യുമെന്ന് പ്രഖ്യാപിച്ച് നെറ്റ്ഫ് ളിക്‌സ്; ദൃശ്യങ്ങള്‍ പുറത്തുവിട്ടു

കഴിഞ്ഞദിവസങ്ങളില്‍ സ്ട്രീം ചെയ്യുന്നതില്‍ നിന്ന് നെറ്റ്ഫ് ളിക്‌സ് പിന്‍മാറിയെന്നും താരദമ്പതികള്‍ക്ക് നോടിസ് അയച്ചുവെന്നും കാട്ടി തമിഴ് മാധ്യമങ്ങളില്‍ റിപോര്‍ടുകളുണ്ടായിരുന്നു. എന്നാല്‍ അത് വാസ്തവമല്ലെന്ന് നെറ്റ് ഫ് ളിക്‌സ് ഇന്‍ഡ്യ ഹെഡ് ടാന്യ ബാമി വ്യക്തമാക്കി.

തിരക്കഥയില്ലാത്ത പുതുമയുള്ള കണ്ടന്റുകള്‍ നെറ്റ് ഫ് ളിക്‌സ് ഇന്‍ഡ്യ എല്ലായ്‌പ്പോഴും പ്രേക്ഷകരിലെത്തിക്കാറുണ്ട്. നയന്‍താര ഒരു സൂപര്‍താരമാണ്. ഇരുപത് വര്‍ഷത്തോളമായി അവര്‍ സിനിമയില്‍ നിറഞ്ഞു നില്‍ക്കുന്നു. ഞങ്ങളുടെ ക്രിയാത്മകമായ ടീമിനൊപ്പം സംവിധായകന്‍ ഗൗതം മേനോനും ചേര്‍ന്ന്, നയന്‍താരയുടെ വിസ്മയകരമായ ആ യാത്ര പ്രേക്ഷകരില്‍ ഉടനെയെത്തിക്കാന്‍ കാത്തിരിക്കുന്നു. അതൊരു യക്ഷികഥ പോലെ മനോഹരമായിരിക്കും എന്നാണ് ടാന്യ ബാമി അറിയിച്ചത്.

വിവാഹം കഴിഞ്ഞ് ഒരു മാസം തികയുന്ന അവസരത്തില്‍ ഏതാനും വിവാഹ ചിത്രങ്ങള്‍ വിഘ് നേശ് ശിവന്‍ സമൂഹ മാധ്യമങ്ങളിലൂടെ പുറത്തുവിട്ടിരുന്നു. വിവാഹ ചിത്രങ്ങള്‍ പുറത്തുവിടാത്തതില്‍ നയന്‍സിന്റെ ആരാധകരെ അലോസരപ്പെടുത്തരുതെന്ന് കരുതിയാണ് ചിത്രങ്ങള്‍ പുറത്തുവിട്ടതെന്നും ഇത് നെറ്റ് ഫ് ളിക്‌സിനെ പ്രകോപിപ്പിച്ചു എന്നുമായിരുന്നു മാധ്യമങ്ങളില്‍ വന്ന റിപോര്‍ട്.

വിവാഹത്തിന്റെ സംപ്രേക്ഷണാവകാശം നെറ്റ്ഫ്‌ളിക്‌സിന് 25 കോടി രൂപയ്ക്കാണ് നല്‍കിയത്. മഹാബലിപുരത്തെ ഒരു ആഡംബര റിസോര്‍ടിലായിരുന്നു വിവാഹം. ശാരൂഖ് ഖാന്‍, കമല്‍ ഹാസന്‍, രജനികാന്ത്, സൂര്യ, ജ്യോതിക തുടങ്ങിയ പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുത്തിരുന്നു.

Also Read:  Netflix sends notice | 'നയന്‍താരയ്ക്കും വിഘ് നേശ് ശിവനും നെറ്റ്ഫ്‌ളിക്‌സ് നോടിസ് അയച്ചു'

Keywords: Nayanthara-Vignesh Shivan's wedding documentary to stream on Netflix, details inside, Chennai, Actress, Marriage, News, Nayan Thara, Controversy, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia