Found Dead | ഡെല്‍ഹിയില്‍ വീടിനുള്ളില്‍ എന്‍സിബി ഉദ്യോഗസ്ഥന്റെ ഭാര്യയും 2 മക്കളും മരിച്ചനിലയില്‍; കൊലപാതകമാണെന്ന് ബന്ധുക്കള്‍
Oct 9, 2023, 17:26 IST
ന്യൂഡെല്‍ഹി: (KVARTHA) വീടിനുള്ളില്‍ പൊലീസ് ഉദ്യോഗസ്ഥന്റെ ഭാര്യയെയും രണ്ടുമക്കളെയും മരിച്ചനിലയില്‍ കണ്ടെത്തി. നാര്‍കോടിക് കണ്‍ട്രോള്‍ ബ്യൂറോ(NCB)യില്‍ ജോലിചെയ്യുന്ന പൊലീസ് കോണ്‍സ്റ്റബിള്‍ ജഗേന്ദ്ര ശര്‍മയുടെ ഭാര്യ വര്‍ഷ ശര്‍മ(27)യെയും നാലും രണ്ടരവയസ്സും പ്രായമുള്ള മക്കളെയുമാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്.
ഞായറാഴ്ച രാവിലെ തെക്കുപടിഞ്ഞാറന്‍ ഡെല്‍ഹിയിലെ വീട്ടിലാണ് മൃതദേഹങ്ങള്‍ കാണപ്പെട്ടത്. മൂര്‍ചയേറിയ ആയുധം ഉപയോഗിച്ച് കൈഞരമ്പ് മുറിച്ചനിലയിലാണ് മൂവരുടെയും മൃതദേഹങ്ങള്‍ കണ്ടെത്തിയതെന്നും സംഭവത്തില്‍ അന്വേഷണം തുടരുകയാണെന്നും പൊലീസ് അറിയിച്ചു.
ഞായറാഴ്ച രാവിലെ പത്തരയോടെയാണ് യുവതിയും മക്കളും മരിച്ച വിവരം പൊലീസിന് ലഭിച്ചത്. ഉടന്‍ തന്നെ പൊലീസ് സംഘം സ്ഥലത്തെത്തി വീടിന്റെ വാതില്‍ തകര്‍ത്ത് അകത്തുകടന്നതോടെയാണ് മൂവരെയും മരിച്ചനിലയില്‍ കണ്ടത്.
മക്കളെ കൊലപ്പെടുത്തിയ ശേഷം യുവതിയും കൈഞരമ്പ് മുറിച്ച് ജീവനൊടുക്കിയതാകാമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. എന്നാല്‍ മരണം കൊലപാതകമാണെന്നാണ് യുവതിയുടെ പിതാവിന്റെ ആരോപണം.
പൊലീസ് കോണ്‍സ്റ്റബിളായ ജഗേന്ദ്ര ശര്‍മയും വര്‍ഷയും 2017-ലാണ് വിവാഹിതരായത്. വിവാഹത്തിന് പിന്നാലെ സ്ത്രീധനത്തിന്റെ പേരില്‍ മകളെ ഭര്‍ത്താവ് ഉപദ്രവിച്ചിരുന്നുവെന്നാണ് പിതാവിന്റെ പരാതി. പലതവണ മകളെ മര്‍ദിച്ചിരുന്നതായും കൊലപാതകം ആത്മഹത്യയാക്കി വരുത്തിതീര്‍ക്കാനാണ് ജഗേന്ദ്ര ശര്‍മ ശ്രമിക്കുന്നതെന്നും പിതാവ് ആരോപിച്ചു. സംഭവത്തെ കുറിച്ച് വിശദമായി അന്വേഷിക്കുമെന്ന് പൊലീസ് പറഞ്ഞു.

Keywords: NCB constable’s wife, two children found dead in flat in Munirka, New Delhi, News, Found Dead, Police, Probe, Complaint, Allegation, Dowry, National News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.