Sharad Pawar | ആരോഗ്യനില മോശമായി: എന്‍ സി പി ദേശീയ അധ്യക്ഷന്‍ ശരദ് പവാറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

 


മുംബൈ: (www.kvartha.com) ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് എന്‍ സി പി ദേശീയ അധ്യക്ഷന്‍ ശരദ് പവാറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കടുത്ത ചുമയെ തുടര്‍ന്ന് മുംബൈയിലെ ബ്രീച് കാന്‍ഡി ആശുപത്രിയിലാണ് 81 കാരനായ ശരദ് പവാറിനെ പ്രവേശിപ്പിച്ചത്. ചില പരിശോധനകള്‍ നടത്തുന്നുണ്ടെന്നും ബുധനാഴ്ചയോടെ ആശുപത്രി വിടാനാകുമെന്നും എന്‍ സി പി അധികൃതര്‍ പറഞ്ഞു.

Sharad Pawar | ആരോഗ്യനില മോശമായി: എന്‍ സി പി ദേശീയ അധ്യക്ഷന്‍ ശരദ് പവാറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

ആശുപത്രി വിട്ട ശേഷം നവംബര്‍ മൂന്നിന് ഷിര്‍ദിയിലേക്ക് പോകുന്ന ശരദ് പവാര്‍ നവംബര്‍ നാല്, അഞ്ച് തീയതികളില്‍ ഷിര്‍ദിയില്‍ നടക്കുന്ന പാര്‍ടി ക്യാംപുകളില്‍ പങ്കെടുക്കുമെന്നും എന്‍ സി പി വ്യക്തമാക്കി. ഇക്കഴിഞ്ഞ ഏപ്രില്‍ 11നും ശരദ് പവാറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.

Keywords: NCP chief Sharad Pawar admitted to Mumbai hospital, likely to be released on November 2, Mumbai, News, Politics, NCP, Sharad Pawar, Hospital, Treatment, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia