ബി ജെ പി-ശിവസേന തര്‍ക്കം ആഭ്യന്തര കാര്യം; മഹാരാഷ്ട്രയില്‍ എന്‍ സി പി പ്രതിപക്ഷത്തിരിക്കുമെന്ന് അജിത് പവാര്‍
Nov 1, 2019, 16:36 IST
ന്യൂഡല്‍ഹി: (www.kvartha.com 01.11.2019) മഹാരാഷ്ട്രയില്‍ ബി ജെ പി-ശിവസേന തര്‍ക്കം രൂക്ഷമായി തുടരുന്നതിനിടെ നിലപാട് വ്യക്തമാക്കി എന്‍ സി പി. സംസ്ഥാനത്ത് പാര്‍ട്ടി പ്രതിപക്ഷത്ത് ഇരിക്കുമെന്ന് എന്‍ സി പി നേതാവ് അജിത് പവാര്‍ വ്യക്താക്കി. ബി ജെ പി - ശിവസേനാ തര്‍ക്കം അവരുടെ ആഭ്യന്തര കാര്യമാണ്. എന്‍ സി പി പ്രതിപക്ഷത്ത് ഇരിക്കുമെന്ന നിലപാടില്‍ മാറ്റമില്ലെന്നും അതിന് പാര്‍ട്ടി തയ്യാറാണെന്നും അജിത് പവാര്‍ കൂട്ടിച്ചേര്‍ത്തു.
ശിവസേനാ നേതാവ് സഞ്ജയ് റാവത്ത് വ്യാഴാഴ്ച എന്‍ സി പി അധ്യക്ഷന്‍ ശരദ് പവാറുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. പവാറിന്റെ വസതിയില്‍ എത്തിയാണ് നേതാവിന്റെ കൂടിക്കാഴ്ച. ഇതിന് പിന്നാലെയാണ് എന്‍ സി പി പ്രതിപക്ഷത്ത് ഇരിക്കുമെന്ന് അജിത് പവാര്‍ വ്യക്തമാക്കിയത്.
സംസ്ഥാനത്തെ രാഷ്ട്രീയ സാഹചര്യവും നിലവിലെ പ്രതിസന്ധിയും ചര്‍ച്ച ചെയ്യാന്‍ പാര്‍ട്ടിയുടെ പ്രധാന നേതാക്കളുമായി ശരത് പവാര്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. പ്രഫുല്‍ പട്ടേല്‍, സുപ്രിയ സുലെ, ധനഞ്ജയ് മുണ്ഡെ, ജയന്ത് പാട്ടീല്‍, ജിതേന്ദ്ര അവ്ഹാദ്, നവാബ് മാലിക് തുടങ്ങിയ നേതാക്കളുമായാണ് പവാര്‍ കൂടിക്കാഴ്ച നടത്തിയത്. നേതാക്കളുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം പാര്‍ട്ടിയുടെ 54 എം എല്‍ എമാരുടെ യോഗവും പവാര്‍ വിളിച്ചിരുന്നു.
ഇതിന് പിന്നാലെയാണ് സഞ്ജയ് റാവത്ത് കൂടിക്കാഴ്ചയ്ക്കായി എത്തിയത്. അതേസമയം പവാര്‍ ദീപാവലി ആശംസകള്‍ നേരാനാണ് എത്തിയതെന്നായിരുന്നു സഞ്ജയ് റാവത്തിന്റെ വിശദീകരണം. സംസ്ഥാനത്തെ നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങളും ചര്‍ച്ചയായതായി റാവത്ത് വ്യക്തമാക്കി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: NCP, Congress will sit in opposition, says Ajit Pawar, New Delhi, News, Politics, Maharashtra, NCP, BJP, Shiv Sena, National.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.