വിലക്കണമെന്ന് ബാലാവകാശ കമീഷന്‍: പോക്സോ നിയമം ലംഘിച്ചതിന് ട്വിറ്ററിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു

 


ന്യൂഡെൽഹി: (www.kvartha.com 31.05.2021) പോക്സോ നിയമം ലംഘിച്ചതിന് ദേശീയ ബാലാവകാശ കമീഷന്‍റെ പരാതിയുടെ അടിസ്ഥാനത്തിൽ ട്വിറ്ററിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു. പോക്സോ നിയമം ലംഘനം, തെറ്റായ വിവരം കൈമാറല്‍ തുടങ്ങിയവയാണ് ട്വിറ്ററിനെതിരായ പരാതി. ട്വിറ്റർ കുട്ടികള്‍ക്ക് സുരക്ഷിതമല്ലെന്നും ഉപയോഗിക്കുന്നതില്‍ നിന്ന് കുട്ടികളെ വിലകാണമെന്നും ബാലാവകാശ കമീഷന്‍ കേന്ദ്രത്തോട് ആവശ്യപ്പെട്ടു.

പുതിയ ഐടി നിയമം അനുസരിച്ച് പരാതി പരിഹാര ഉദ്യോസ്ഥരെ നിയമിക്കാത്തതിനാല്‍ ഉപയോക്താക്കളുടെ ഭാഗത്ത് നിന്നുണ്ടാകുന്ന കുറ്റകൃത്യങ്ങളില്‍ കമ്പനിയും കുറ്റക്കാരാകും. ഇത്തരത്തില്‍ ആദ്യമായാണ് ഒരു സോഷ്യല്‍ മീഡിയ കമ്പനിക്കെതിരെ കേസ് വരുന്നത്. നേരത്തെ പുതിയ ഐടി നിയമത്തിലെ നിര്‍ദേശങ്ങള്‍ നടപ്പിലാക്കാന്‍ സോഷ്യല്‍മീഡിയ കമ്പനികള്‍ക്ക് കേന്ദ്രം മെയ് 25വരെ സമയം നല്‍കിയിരുന്നു.

വിലക്കണമെന്ന് ബാലാവകാശ കമീഷന്‍: പോക്സോ നിയമം ലംഘിച്ചതിന് ട്വിറ്ററിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു

ട്വിറ്റർ കുട്ടികള്‍ക്ക് സുരക്ഷിതമല്ല, ഉപയോഗിക്കുന്നതില്‍ നിന്ന് കുട്ടികളെ 
അതേ സമയം ഐടി നിയമം പാലിക്കാൻ ട്വിറ്റ‍ർ തയ്യാറാവണമെന്ന് ദില്ലി ഹൈകോടതി. നിയമം ഉണ്ടെങ്കിൽ അതു പാലിക്കാൻ എല്ലാവരും ബാധ്യസ്ഥരാണെന്നും കോടതി ചൂണ്ടിക്കാട്ടി. കേന്ദ്രസ‍ർകാർ കൊണ്ടു വന്ന പുതിയ ഡിജിറ്റൽ ​ഗൈഡ് ലൈൻ നടപ്പാക്കാൻ ട്വിറ്റ‍ർ തയ്യാറാവുന്നില്ലെന്ന് ചൂണ്ടിക്കാട്ടി ഒരു അഭിഭാഷകൻ സമർപിച്ച ഹ‍ർജിയിലാണ് കോടതിയിൽ നിന്നും ഈ പരാമർശമുണ്ടായത്. അതേസമയം പുതിയ പരിഷ്കാരങ്ങളുമായി തങ്ങൾ സഹകരിക്കുന്നുണ്ടെന്നും ഈ മാസം 28-ന് റെസിഡൻ്റ് ​ഗ്രിവൻസ് ഉദ്യോ​ഗസ്ഥരെ നിയമിച്ചതായും ട്വിറ്റ‍ർ കോടതിയെ ബോധിപ്പിച്ചു.

Keywords:  News, New Delhi, National, Case, Twitter, FIR, Police, Central Government, India, NCPCR, NCPCR asks Delhi Police to file FIR against Twitter India for lying that it is not related to Twitter Inc, violating POCSO Act.
< !- START disable copy paste -->


ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia